June 07, 2026 |
Share on

‘മധുരരാജ’യിലെ സാഹസിക വീഡിയോ പങ്കു വെച്ച് അന്ന രാജന്‍; കയ്യടിച്ച് പ്രേക്ഷകർ

ഭയപ്പെട്ട് ഓടാന്‍ ശ്രമിക്കുന്ന അന്നയ്ക്കു മുകളിലൂടെ നായ കുരച്ചു ചാടുന്നതും അന്ന പേടിച്ച് താഴെ വീഴുന്നതും വീഡിയോയില്‍ കാണാം.

വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തിയ മധുരരാജ മികച്ച ബോക്സ് ഓഫീസ് പ്രകടനം കാഴ്ച്ചവെക്കുകയാണ്.അതിസാഹസികമായ ഒരു സംഘട്ടനരംഗം പങ്കുവെക്കുകയാണ് നടി അന്ന രാജന്‍. ചിത്രത്തില്‍ ലിസി എന്ന കഥാപാത്രമായെത്തുന്ന അന്ന വേട്ടനായുമായി ഏറ്റുമുട്ടുന്ന വീഡിയോ ആണ് ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്.

ഭയപ്പെട്ട് ഓടാന്‍ ശ്രമിക്കുന്ന അന്നയ്ക്കു മുകളിലൂടെ നായ കുരച്ചു ചാടുന്നതും അന്ന പേടിച്ച് താഴെ വീഴുന്നതും വീഡിയോയില്‍ കാണാം. ചിത്രത്തിലെ പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തിലുള്ള സംഘട്ടനരംഗങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വില്ലന്റെ വേട്ടനായ്ക്കളുമായുള്ള ആക്രമണരംഗങ്ങളാണ് അവയില്‍ പ്രധാനമായും ശ്രദ്ധ നേടുന്നത്.

വൈശാഖ്-ഉദയകൃഷ്ണ ടീം പുലിമുരുകനുശേഷം ഒന്നിച്ച മധുരരാജ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്താരം ജയ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുശ്രീ, ഷംന കാസിം, മഹിമാ നമ്പ്യാര്‍ എന്നിവരും നായികവേഷങ്ങളിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×