June 18, 2025 |
Share on

‘താങ്കളെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ്’; പ്രീ ലോഞ്ച് വേദിയിൽ മമ്മൂട്ടിയോട് ക്ഷമചോദിച്ച്‌ പീറ്റര്‍ ഹെയിന്‍

“ഇനി ഒരു നാലോ അഞ്ചോ വര്‍ഷം കഴിയുമ്ബോള്‍ സാറിനെപ്പോലെ ചെയ്യാന്‍ എനിക്ക് കഴിയുമോ എന്നറിയില്ല. മമ്മൂട്ടി സാര്‍, എന്നോട് പൊറുക്കണം, താങ്കളെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌”

വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം വീണ്ടും ഒന്നിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജ നാളെ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ പ്രീ ലോഞ്ച് ഇന്നലെ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. ഈ അവസരത്തിൽ കടുപ്പമേറിയ സംഘട്ടനരം​ഗങ്ങള്‍ ചെയ്യിച്ചതിന് നടന്‍ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിന്‍. ചിത്രത്തിന്റെ പ്രീ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടി ആരാധകര്‍ക്ക് ഒരു പ്രധാന സന്ദേശം നല്‍കാനാണ് ചിത്രീകരണതിരക്കുകളെല്ലാം മാറ്റിവെച്ച്‌ താന്‍ എത്തിയതെന്ന് പറഞ്ഞാണ് പീറ്റര്‍ ഹെയിന്‍ സംസാരിച്ച്‌ തുടങ്ങിയത്. മമ്മൂക്ക ഫാന്‍സിന് വേണ്ടി എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് ഷൂട്ടിങ്ങ് നടക്കുമ്ബോഴാണ് മനസ്സിലാകുകയെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മമ്മൂട്ടി ആരാധകര്‍ ഭാ​​ഗ്യവാന്മാരാണെന്നും അവര്‍ക്കുവേണ്ടിയാണ് താരം ഇത്രയും കഷ്ടപ്പെട്ട് സ്റ്റണ്ട് സീനുകള്‍ ചെയ്യുന്നതെന്നും പീറ്റര്‍ പറഞ്ഞു. “ഇനി ഒരു നാലോ അഞ്ചോ വര്‍ഷം കഴിയുമ്ബോള്‍ സാറിനെപ്പോലെ ചെയ്യാന്‍ എനിക്ക് കഴിയുമോ എന്നറിയില്ല. മമ്മൂട്ടി സാര്‍, എന്നോട് പൊറുക്കണം, താങ്കളെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌”, പീറ്റര്‍ ഹെയിന്‍ പറഞ്ഞു.

സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ സാധാരണയാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി അണിയറപ്രവർത്തകർ എത്തുന്നത്. പ്രൗഢ ഗംഭീരമായ സദസ്സില്‍ വച്ചായിരുന്നു സിനിമയുടെ പ്രീ ലോഞ്ച് നടന്നത്. തിരക്കഥാകൃത്ത് ഉദയ കൃഷ്ണ, നിർമ്മാതാവ് നെൽസൺ ഐപ്പ്, ജോബി ജോർജ്, സിനിമ താരങ്ങളായ സിദ്ദിഖ്, സലിം കുമാർ, രമേശ് പിഷാരടി, ഷംന കാസ്സിം, അനുശ്രീ, മഹിമ നമ്പ്യാർ, മാളവിക തുടങ്ങി സിനിമ ലോകത്തെ നിരവധി പ്രമുഖരാണ് പരിപാടിയിൽ പങ്കെടുത്തത്.

വീഡിയോ;

Leave a Reply

Your email address will not be published. Required fields are marked *

×