July 04, 2026 |
Share on

ഗോകുൽ സുരേഷ് നായകനാകുന്ന ‘സൂത്രക്കാരന്‍’; ട്രെയ്‌ലർ ശ്രദ്ധനേടുന്നു

സസ്പെന്‍സും റൊമാൻസും ഒന്നിച്ച് ചേര്‍ന്ന ഒരു ക്രെെം സ്റ്റോറിയായിട്ടാണ് സൂത്രക്കാരന്റെ രണ്ട് മിനിറ്റ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്.

ഗോകുൽ സുരേഷ്, നിരഞ്ജൻ മണിയൻപിള്ള രാജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അനിൽ രാജ് ഒരുക്കിയ ‘സൂത്രക്കാരൻ’ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങൾ ശ്രദ്ധ നേടുന്നു.

മാസ് ഗെറ്റപ്പിൽ ഗോകുൽ എത്തുന്ന ചിത്രം സ്മൃതി സിനിമാസിന്റെ ബാനറിൽ ടോമി കെ വർഗീസും വിച്ചു ബാലമുരളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സസ്പെന്‍സും റൊമാൻസും ഒന്നിച്ച് ചേര്‍ന്ന ഒരു ക്രെെം സ്റ്റോറിയായിട്ടാണ് സൂത്രക്കാരന്റെ രണ്ട് മിനിറ്റ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്.

വർഷയാണ് സൂത്രക്കാരനിലെ നായികയായി വേഷമിട്ടിരിക്കുന്നത്. ലാലു അലക്സ്, ശ്വാസിക, സിദ്ദീഖ്, മാല പാർവതി, വിജയരാഘവൻ, പത്മരാജ് രതീഷ്, ഷമ്മി തിലകൻ, വർഷ ബൊല്ലമ്മ, സരയു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിൽ രാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനിൽ നായർ വിച്ചു ബാലമുരളിയാണ് സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *

×