June 04, 2026 |
Share on

ധൈര്യമായിരിക്കുക നാടൊട്ടുക്ക് നിങ്ങള്‍ക്കൊപ്പം; ദുരിതാശ്വാസ ക്യാംപിലെത്തി മമ്മുട്ടി

ദുരിത ബാധിതര്‍ക്ക് സഹായ വാഗ്ദാനം നല്‍കിയ മമ്മുട്ടി ദുരിതം നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ക്യാംപിലുള്ളവരോട് ആവശ്യപ്പെട്ടു. 

പെരിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പുത്തന്‍വേലിക്കര തേലത്തുരുത്ത് ഗ്രാമം ഇന്നലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു. ഇതിനിടെ തങ്ങളുടെ ആവലാതികള്‍ പരസ്പരം പങ്കുവച്ച് ഇരുന്നിരുന്ന തേലത്തുരുത്തുകാരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നടന്‍ മമ്മുട്ടി ക്യാംപ് സന്ദര്‍ശനം. തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ക്യാപിലായിരുന്നു അപ്രതീക്ഷിത സന്ദര്‍ശനം. ഇതോടെ ആധികള്‍ക്ക് ഇടവേള നല്‍കി നാട്ടുകാര്‍ മമ്മുട്ടിയെ സ്വീകരിച്ചു.

ദുരിത ബാധിതര്‍ക്ക് സഹായ വാഗ്ദാനം നല്‍കിയ മമ്മുട്ടി ദുരിതം നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ക്യാംപിലുള്ളവരോട് ആവശ്യപ്പെട്ടു. ധൈര്യമായിരിക്കുക നാടൊട്ടുക്ക് നിങ്ങള്‍ക്കൊപ്പമുണ്ട്, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും ഒറ്റ കെട്ടായി നില്‍ക്കണം, ബഹുജനങ്ങള്‍ സഹായവുമായെത്തണമെന്നും മമ്മുട്ടി ആവശ്യപ്പെട്ടു.

അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാംപില്‍ പുതപ്പുകള്‍ ഉള്‍പ്പെടെ വിതരണം ചെയത് എംഎല്‍എ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്

Leave a Reply

Your email address will not be published. Required fields are marked *

×