UPDATES

വീഡിയോ

വിമാനത്തില്‍ വച്ചൊരു അപ്രതീക്ഷിത വിവാഹഭ്യര്‍ത്ഥന; വൈറലായി വീഡിയോ

വിമാനം പുറപ്പെടുന്നതിന് തൊട്ടു മുമ്പായിരുന്നു യാത്രക്കാരെയും പെണ്‍കുട്ടിയെയും ഞെട്ടിച്ചു കൊണ്ട് യുവാവ് തന്റെ സുഹൃത്തിനോട് വിവാഹഭ്യര്‍ഥന നടത്തിയത്.

                       

ബോളിവുഡ് രംഗങ്ങളെ വെല്ലുന്ന വിവാഹ അഭ്യര്‍ത്ഥനയ്ക്ക് വേദിയായി ഇന്‍ഡോര്‍- ഗോവ ഇന്‍ഡിഗോ വിമാനം. ഇന്‍ഡോറില്‍ നിന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടു മുമ്പായിരുന്നു യാത്രക്കാരെയും പെണ്‍കുട്ടിയെയും ഞെട്ടിച്ചു കൊണ്ട് യുവാവ് തന്റെ സുഹൃത്തിനോട് വിവാഹഭ്യര്‍ഥന നടത്തിയത്. ഗോവയിലേക്കുള്ള യാത്രക്കായി വിമാനത്തിലെത്തിയ യുവതി പക്ഷേ തന്റെ സുഹൃത്തായ നരേന്ദ്ര അനന്ദാനി അവിടെയുള്ള വിവരം അറിഞ്ഞിരുന്നില്ല. വിമാനത്തിലെ തന്റെ സീറ്റിലെത്തിയതിന് പിറകെ വിമാനത്തിലെ സ്പീക്കറില്‍ യുവാവ് വിഹാഹഭ്യര്‍ത്ഥന നടത്തുകയായിരുന്ന. വിമാനത്തിലെ നരേന്ദ്രയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ യുവതി അത്ഭുതത്തോടെ വോയ്‌സ് ക്യാബിന് അടുത്തേക്ക നടന്നു വരുന്നതുമാണ് വീഡിയോയിലുള്ളത്. കണ്ടുനിന്ന സഹയാത്രികരും കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിച്ചു. നാണത്തോടെ നരേന്ദ്രക്ക് അടുത്തെത്തിയ യുവതി അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു.

വീഡിയോ കാണാം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Share on

മറ്റുവാര്‍ത്തകള്‍