June 04, 2026 |
Share on

ഗള്‍ഫിലെ ജോലി രാജി വെച്ച് പിണറായിയെ തെറി വിളിക്കാനും കൊല്ലാനും നാട്ടിലെത്തുന്ന ആര്‍എസ്എസുകാരന്‍ (വീഡിയോ)

മുമ്പ് ഉപയോഗിച്ച ആയുധങ്ങള്‍ പൊടി തട്ടിയെടുക്കുകയാണെന്നും അടുത്ത വിമാനത്തില്‍ നാട്ടിലെത്തുമെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ആർഎസ്എസുകാരൻ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന മധ്യവയസ്കന്റെ ഭീഷണി. ദുബായിൽ ജോലി ചെയ്യുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനായ കൃഷ്ണകുമാര്‍ എന്നയാളാണ് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ താന്‍ വിദേശത്തെ ജോലി രാജിവച്ച് നാട്ടിലേക്ക് വരുകയാണെന്നും കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നു.

മുമ്പ് ഉപയോഗിച്ച ആയുധങ്ങള്‍ പൊടി തട്ടിയെടുക്കുകയാണെന്നും അടുത്ത വിമാനത്തില്‍ നാട്ടിലെത്തുമെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. പിണറായി വിജയന്റെ കുടുംബത്തിന് നേരെ അസഭ്യവര്‍ഷവും ഇയാള്‍ നടത്തുന്നുണ്ട്. മന്ത്രിയായ എംഎം മണിയെയും ഇയാള്‍ വീഡിയോയിലൂടെ അപഹസിക്കുന്നുണ്ട്.തനിക്കു രണ്ടു ലക്ഷം രൂപ മാസശമ്പളം ഉണ്ടെന്നും അയാൾ അവകാശപ്പെടുന്നു. തന്റെ ശ്രമങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും കൃഷ്ണകുമാർ ആവശ്യപ്പെട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×