June 06, 2026 |
Share on

നാല് മിനിറ്റ് ഒറ്റഷോട്ടിൽ ക്ലൈമാക്സ്; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ഹ്രസ്വചിത്രം ‘മായ’

സമൂഹത്തോടും മാധ്യമങ്ങളോടും ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന ‘മായ’ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്

വിനീത് ശ്രീനിവാസന്റെ നായികയായി ‘എബി’ യിൽ തിളങ്ങിയ മെറീന മൈക്കിൽ മുഖ്യ വേഷത്തിൽ എത്തിയ ഹ്രസ്വചിത്രം ‘മായ’ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഗ്രാഷ് പി.ജി. സംവിധാനം ചെയ്ത മായ പതിവ് ഷോർട്ട് ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക പരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ്.

നാലു മിനിറ്റ് ദൈർഘ്യമുള്ള ഒറ്റഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഇരയാക്കപ്പെടുന്ന പെൺകുട്ടിയാണ് മുഖ്യ കഥാപാത്രം. ഒരു സാധാരണ വിഷയം തന്നെ വ്യത്യസ്തമായ രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണെന്നും സിനിമ സ്വപ്നം കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പരീക്ഷണമാണ് ഈ ചിത്രമെന്നും സംവിധായകൻ പറയുന്നു. സമൂഹത്തോടും മാധ്യമങ്ങളോടും ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന ‘മായ’ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

രാഹുൽ രവി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുൽ റഹിം ആണ്. എഡിറ്റിംഗ് ഉണ്ണി ഭവാനി,നിർമാണം നാസ്സർ ചേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

×