June 26, 2026 |
Share on

മലക്കം മറിഞ്ഞ് മോഹന്‍ലാല്‍; തകര്‍പ്പന്‍ പെര്‍ഫോമന്‍സുമായി DRAമാ ടീസര്‍

നിരഞ്ജന്‍, അനു സിത്താര, ജ്വല്‍ മേരി, കനിഹ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലണ്ടനില്‍ പുരോഗമിക്കുകയാണ് .

മോഹന്‍ലാലിനെ നായകനാക്കി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഡ്രാമയുടെ ടീസര്‍ പുറത്തിറക്കി. മോഹന്‍ലാലിന്റെ കഥാപത്ര സ്വഭാവം വ്യക്തമാക്കുന്ന കോമഡി സ്വഭാവമുള്ള ടീസര്‍ ശനിയാഴ്ചയാണ് അണിയറ പ്രവര്‍ത്തര്‍ പുറത്തു വിട്ടത്. വിദേശത്തെ സമ്പന്നനായ വ്യക്തിയുടെ രുപഭാവത്തിലെത്തുന്ന ടീസര്‍ സൂപ്പര്‍ താരത്തിന്റെ മെയ്‌വഴക്കം വ്യക്തമാക്കുന്നതാണ്.

വീടിനുള്ളില്‍ നിന്നും ഓടിയിറങ്ങി ആഡംബരക്കാറിലേക്ക് തലകുത്തിക്കയറുന്ന മോഹന്‍ലാലിന്റെ രസകരമായ
ദൃശ്യമാണ് ടീസറിലുള്ളത്. 2015 ല്‍ പുറത്തിറങ്ങിയ ലോഹത്തിനുശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ് ഡ്രാമ.

ടീസര്‍ മോഹന്‍ലാല്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ചു. നിരഞ്ജന്‍, അനു സിത്താര, ജ്വല്‍ മേരി, കനിഹ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലണ്ടനില്‍ പുരോഗമിക്കുകയാണ്. സുബൈര്‍ എന്‍പി, എന്‍കെ നസീര്‍ എന്നിലരുടെ ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ്, വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×