June 04, 2026 |
Share on

മോദിയുടെ ത്രികോണാസനം (വീഡിയോ)

മാര്‍ച്ച് 25ന്‍റെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ ‘ഫിറ്റ് ഇന്‍ഡ്യ’ ക്യാമ്പയിന് ആഹ്വാനം ചെയ്തിരിക്കുകയാണ് നരേന്ദ്ര മോദി

യോഗയുടെ ആഗോള ബ്രാന്‍ഡ് അംബാസിഡര്‍ ആരാണ്? ഏതെങ്കിലും ബോളിവുഡ് താരമാണെന്ന് കരുതിയാല്‍ തെറ്റി. അത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ.

“ഞാനൊരു യോഗാ അദ്ധ്യാപകന്‍ അല്ല. എന്നാല്‍ ചിലര്‍ അവരുടെ സര്‍ഗ്ഗശേഷിയിലൂടെ എന്നെ അങ്ങനെയൊരാളാക്കി മാറ്റിയിരിക്കുന്നു.” ഈ കഴിഞ്ഞ ദിവസം മന്‍ കി ബാത്ത് പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. തന്നെ ഉപയോഗിച്ച് പുറത്തിറക്കിയ യോഗാ പാഠങ്ങളുടെ 3D ആനിമേഷന്‍ സീരീസിനെ കുറിച്ചു പരാമാര്‍ശിക്കുകയായിരുന്നു മോദി.

താന്‍ കഥാപാത്രമായ യോഗാ പാഠങ്ങളുടെ വീഡിയോ നവമാധ്യമങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ പുറത്തുവിടും എന്നു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമല്ല വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഈ വീഡിയോ തയ്യാറാക്കിയിട്ടുണ്ട്.

മാര്‍ച്ച് 25ന്‍റെ മന്‍ കി ബാത്ത് പ്രസംഗത്തില്‍ ‘ഫിറ്റ് ഇന്‍ഡ്യ’ ക്യാമ്പയിന് ആഹ്വാനം ചെയ്തിരിക്കുകയാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ യോഗാ വീഡിയോകള്‍ മികച്ച പഠനാനുഭവം ആയിരിക്കും എന്നാണ് പിന്നണി പ്രവര്‍ത്തകരുടെ വിശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *

×