June 05, 2026 |
Share on

മരത്തില്‍ നിന്നും പറന്നിറങ്ങി ലാലേട്ടന്‍; ഫൈറ്റിങ് വീഡിയോ വൈറൽ

പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌ൻ -മോഹൻലാൽ കൂട്ട്കെട്ട് വീണ്ടും എത്തിയപ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെ ആയിരുന്നു

മലയാള സിനിമയിലെ ഏറ്റവും മുതൽമുടക്കിൽ എത്തുന്ന സിനിമ എന്ന അവകാശ വാദത്തിൽ എത്തിയ ചിത്രമായിരുന്നു ഒടിയൻ. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധായകനായ ചിത്രം മോഹൻലാലിൻറെ ഗെറ്റ് അപ്പ് ചെയിഞ്ചിലൂടെ റിലീസിന് മുന്നേ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. ചിത്രത്തിന് വലിയ രീതിയിൽ ഹൈപ്പും ലഭിച്ചിരുന്നു. എന്നാൽ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല.

പീറ്റർ ഹെയ്‌ന്റെ സ്റ്റണ്ട് കോറിയോഗ്രാഫി ആയിരുന്നു ചിത്രത്തിന്റെ മറ്റൊരു ആകർഷണം. പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌ൻ -മോഹൻലാൽ കൂട്ട്കെട്ട് വീണ്ടും എത്തിയപ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ലാലേട്ടന്റെ ഒരു ഫൈറ്റിങ് വീഡിയോയാണ് സോഷ്യല്‍മീഡയയില്‍ വൈറലാകുന്നത്.

ലാലേട്ടന്‍ മരത്തിലേക്ക് കയറുന്നതും തുടര്‍ന്ന് മരത്തില്‍ നിന്നും പറന്നിറങ്ങി ഫൈറ്റ് നടത്തുന്നതിമാണ് വീഡിയോയില്‍ കാണുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ നിരവധി ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×