June 05, 2026 |
Share on

കാത്തിരിപ്പിന് വിരാമമിട്ട് ഒന്നരവര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ എത്തുമ്പോൾ; ‘ഒരു യമണ്ടന്‍ പ്രേമകഥ’ ടീസർ തരംഗമാകുന്നു

നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ദുൽഖുർ സൽമാൻ നായകനായി എത്തുന്ന മലയാള ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ ആദ്യ ടീസർ പുറത്തിറങ്ങി. മിനുട്ടുകൾക്കുളിൽ തന്നെ ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നീണ്ട ഇടവേളക്ക് ശേഷമെത്തുന്ന ദുൽഖുർ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരധകർ കാത്തിരിക്കുന്നത്.

നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാർ. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.  ആന്റോ ജോസഫിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രം വിഷു റിലീസ് ആയി ഏപ്രിലിൽ തിയേറ്ററിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×