June 06, 2026 |
Share on

സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്ത് പാക് മാധ്യമപ്രവര്‍ത്തകന്‍

വിവാഹ വസ്ത്രത്തിലെത്തിയ ബുഖാരി തന്റെ കുടുംബാംഗങ്ങളോട് ചടങ്ങിനെക്കുറിച്ച് നടത്തിയ വീഡിയോ അഭിമുഖമാണ് റിപ്പോര്‍ട്ട് ചെയ്തത്

സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്ത പാകിസ്ഥാന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. സിറ്റി 41 എന്ന ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഹനന്‍ ബുഖാരിയാണ് സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍.

വിവാഹ വസ്ത്രത്തിലെത്തിയ ബുഖാരി തന്റെ കുടുംബാംഗങ്ങളോട് ചടങ്ങിനെക്കുറിച്ച് നടത്തിയ വീഡിയോ അഭിമുഖമാണ് റിപ്പോര്‍ട്ട് ചെയ്തത്. തന്റെ വിവാഹ ചടങ്ങിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ബുഖാരി പറയുന്നു. തന്റേതൊരു പ്രണയ വിവാഹമാണെന്നും ഭാര്യയും ഈ വിവാഹത്തില്‍ ഏറെ സന്തോഷവതിയാണെന്നും ബുഖാരി വ്യക്തമാക്കുന്നു. പിന്നീട് തന്റെ അച്ഛനെ പരിചയപ്പെടുത്തിയ അദ്ദേഹം അഭിമുഖവും ആരംഭിക്കുകയായിരുന്നു. പിന്നീട് അമ്മ, ഭാര്യയുടെ അമ്മ എന്നിവരുമായും ഇദ്ദേഹം സംസാരിക്കുന്നു.

വീഡിയോ വൈറല്‍ ആയതോടെ നിരവധി പേര്‍ വിമര്‍ശനവുമായും എത്തിയിട്ടുണ്ട്. വിവാഹ ദിവസം പോലും ജോലി ചെയ്തതിനാണ് വിമര്‍ശനം. അതേസമയം ബുഖാരിയുടെ ആത്മവിശ്വാസത്തെ പലരും പ്രശംസിക്കുന്നുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

×