കൊച്ചൗവ്വ പൗല അയ്യപ്പ കൊയിലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പന്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ഒരു ഗ്രാമീണ കഥ പറയുന്ന ചിത്രമാണ് ആദി. നവാഗതനായ ആദി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഫുട്ബോളിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള തീവ്ര ബന്ധത്തിന്റെ കഥയാണ് പറയുന്നത്. നടന്‍ അജു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പ്രകാശനം ചെയ്തത്
വിനീത്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജി ചങ്ങരംകുളമാണ്. മാധ്യമ പ്രവര്‍ത്തകനായ ഷംസുദ്ദീന്‍ കുട്ടോത്തിന്റെ രചനയ്ക്ക് ഇഷാന്‍ ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഈ ദുനിയാവ് ഇന്നൊരു പന്തായി; ലോകകപ്പ് ആരവങ്ങള്‍ക്കിടയില്‍ പന്തിലെ പാട്ട്