അബേനിയുടെ പിതാവ് ആദി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഫുട്ബോളിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്
കൊച്ചൗവ്വ പൗല അയ്യപ്പ കൊയിലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പന്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ലോകകപ്പ് ആരവങ്ങള്‍ക്കിടയില്‍ പന്തിലെ ‘ഈ ദുനിയാവ് ഇന്നൊരു പന്തായി’ എന്ന ഗാനമാണ് പ്രേക്ഷക ഹൃദയം കീഴടക്കാന്‍ എത്തിയിരിക്കുന്നത്. അബേനിയുടെ പിതാവ് ആദി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഫുട്ബോളിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്.
മാധ്യമ പ്രവര്‍ത്തകനായ ഷംസുദ്ദീന്‍ കുട്ടോത്തിന്റെ രചനയ്ക്ക് ഇഷാന്‍ ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷാജി ചങ്ങരംകുളമാണ്.