65കാരിയായ വൃദ്ധ റോഡില്‍ വാഹനമിടിച്ച് ചോരയില്‍ മുങ്ങിക്കിടക്കുമ്പോള്‍ അതുവഴി പോകുന്ന വാഹനങ്ങളെല്ലാം നിര്‍ത്താതെ പോവുകയാണ്. തിരുവനന്തപുരം ക്ടക്കാവൂരിലെ റോഡില്‍ നിന്നുള്ള ഈ മനുഷ്യത്വരഹിതമായ ദൃശ്യം സിസിടിവി കാമറകളാണ് പകര്‍ത്തിയിരിക്കുന്നത്. എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബൈക്കുകള്‍, കാറുകള്‍, ബസുകള്‍, ഔദ്യോഗിക വാഹനങ്ങള്‍ – എല്ലാം കടന്നുപോകുന്നു. ആരും നിര്‍ത്തുന്നില്ല. ആരും പൊലീസിനെ വിളിക്കുന്നില്ല. ആളുകള്‍ വെറുതെ അവിടെ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. പിന്നീട് ഒരു യുവാവ് സഹായത്തിനായി എത്തുന്നു. ഒരു പൊലീസ് വാഹനം നിര്‍ത്തുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നു. ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ:
#WATCH Kadakkavoor:A 65-year-old woman hit by a vehicle kept lying injured on a busy road for several minutes, was later taken to hospital in a Police car. The accused driver has been arrested #Kerala (video source: unverified) pic.twitter.com/WAr719Wr7P
— ANI (@ANI) March 28, 2018