June 04, 2026 |
Share on

ദുല്‍ഖറിനെ കടത്തി വെട്ടി പ്രണവ്; വീഡിയോ കാണാം

നേരത്തെ മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലനടനുള്ള പുരസ്കാരം നേടുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും നായകനായി രംഗപ്രവേശം ചെയ്യുന്നതില്‍ മമ്മൂട്ടിപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രണവിനെ കടത്തി വെട്ടുക തന്നെ ചെയ്തു. 2012ല്‍ സെക്കന്‍ഡ്ഷോയിലൂടെ ദുല്‍ക്കര്‍ യുവനായകനായി എത്തിയപ്പോള്‍ 5 വര്‍ഷം എടുത്തു പ്രണവിന് അത്തരം ഒരു എന്‍ട്രിക്ക്. എന്നാല്‍ മറ്റൊരു കാര്യത്തില്‍ പ്രണവ് ദുല്‍ഖറിനെ കടത്തിവെട്ടി. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഒരു ഗാനം എഴുതി പാടിക്കൊണ്ടാണ് […]

നേരത്തെ മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലനടനുള്ള പുരസ്കാരം നേടുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും നായകനായി രംഗപ്രവേശം ചെയ്യുന്നതില്‍ മമ്മൂട്ടിപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ പ്രണവിനെ കടത്തി വെട്ടുക തന്നെ ചെയ്തു. 2012ല്‍ സെക്കന്‍ഡ്ഷോയിലൂടെ ദുല്‍ക്കര്‍ യുവനായകനായി എത്തിയപ്പോള്‍ 5 വര്‍ഷം എടുത്തു പ്രണവിന് അത്തരം ഒരു എന്‍ട്രിക്ക്.

എന്നാല്‍ മറ്റൊരു കാര്യത്തില്‍ പ്രണവ് ദുല്‍ഖറിനെ കടത്തിവെട്ടി. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഒരു ഗാനം എഴുതി പാടിക്കൊണ്ടാണ് അത് സാധിച്ചത്. എഴുതിയില്ലെങ്കിലും ദുല്‍ഖര്‍ ഒരു പാട്ട് പാടി അഭിനയിച്ചത് തന്റെ മൂന്നാമത്തെ സിനിമയിലാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എ ബി സി ഡിയിലെ ‘ജോണി മോനെ ജോണി..’ എന്നുതുടങ്ങുന്ന ഗാനം.

ആദിയിലെ ‘ജിപ്സി വുമണ്‍’ എന്ന ഇംഗ്ലീഷ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനില്‍ ജോണ്‍സണ്‍ ആണ്. ഈ പാട്ടിന്റെ ഈണം പകരുന്നതിലും പ്രണവിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. ആദിയിലെ നായകനും സംഗീത സംവിധായകന്‍ ആകാന്‍ ആഗ്രഹിക്കുന്നയാളാണ് എന്നതാണ് മറ്റൊരു യാദൃശ്ചികത.

പ്രണവ് ഗിറ്റാര്‍ വായിക്കുന്ന ചിത്രവുമായി പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

https://www.azhimukham.com/viral-where-is-pranav-after-aadhi/

Leave a Reply

Your email address will not be published. Required fields are marked *

×