പാടുമ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് പറഞ്ഞ് ഗര്‍ഭിണിയായ പാകിസ്ഥാനി ഗായികയെ വെടിവച്ചു കൊന്നു. സിന്ധ് പ്രവിശ്യയിലെ കന്‍ഗ ഗ്രാമത്തിലാണ് സമീന സമൂന്‍ എന്ന 24കാരിയായ ഗര്‍ഭിണിയെ താരീഖ് ജാതോയ് എന്നയാള്‍ വെടി വച്ച് കൊന്നത്. എഴുന്നേറ്റ് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് സമീന അറിയിച്ചിരുന്നു. ഇതോടെ ഭീഷണിയായി. പിന്നീട് ഏറെ ബുദ്ധിമുട്ടി സമീന എഴുന്നേറ്റ് നിന്ന് പാടിയതിന് പിന്നാലെ അവര്‍ വെടിയേറ്റ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോളേക്കും സമീന മരിച്ചു.
താരിഖിനേയും മറ്റ് രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാമബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കപില്‍ ദേവ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
വീഡിയോ:
This post was last modified on April 12, 2018 11:18 am
Leave a Comment