ആം ആദ്മി പാര്‍ട്ടി എംഎല്‍എ കപില്‍ മിശ്ര ട്വിറ്ററിലിട്ട അപമര്യാദയായ പോസ്റ്റിനെതിരെ പൊലീസില്‍ പരാതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത് വിവാദമായിരുന്നു. ടെലികോം വകുപ്പ് ഉദ്യോഗസ്ഥനായ ആശിഷ് ജോഷിയെയാണ് സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒരു പൊതുസേവകനെന്ന നിലയിലുള്ള കടമ നിര്‍വഹിക്കുകയാണ് താന്‍ ചെയ്തതെന്നും ആശിഷ് ജോഷി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ കമ്മ്യൂണിക്കേഷന്‍സ് കണ്‍ട്രോളര്‍ ആയി പ്രവര്‍ത്തിച്ചുവരുകയായിരുന്നു ആശിഷ് ജോഷി. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്, പൊതുപ്രവര്‍ത്തകരായ പ്രശാന്ത് ഭൂഷണ്‍, കവിത കൃഷ്ണന്‍, ഷെഹ്ല റാഷിദ് തുടങ്ങിയവര്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണ് എന്നും ഇവരെ ആക്രമിക്കണം എന്നുമാണ് എഎപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിമത എംഎല്‍എ കപില്‍ ശര്‍മ പറഞ്ഞത്. കോളേജില്‍ എന്റെ ജൂനിയര്‍ ആയിരുന്ന ബര്‍ഖ ദത്ത് എന്നെ ടാഗ് ചെയ്ത് കപില്‍ മിശ്രയുടെ വിവാദ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു – ആശിഷ് ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. എഎപി എംഎല്‍എ ട്വീറ് ചെയ്ത വിവാദ വീഡിയോയ്ക്ക് എതിരെയാണ് ജോഷി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
വായനയ്ക്ക്: https://goo.gl/ikqfMP