UPDATES

Today in India

Today In India: ചീഫ് ജസ്റ്റീസ് പുറത്ത്; തെരഞ്ഞെടുപ്പ് കമ്മീഷനും കൈപ്പിടിയില്‍, വിമര്‍ശിച്ചാല്‍ സസ്‌പെന്‍ഷന്‍

                       

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുവാനുള്ള സമിതിയില്‍ നിന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസിനെ പുറത്താക്കി കൊണ്ടുള്ള ബില്ല് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യും. രാജ്യസഭയില്‍ ഇതു സംബന്ധിച്ച ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്നതില്‍ നിഷ്പക്ഷ സമിതി ഉണ്ടാകണം എന്നാണ് സുപ്രീം കോടതി പറഞ്ഞിരിന്നത്. ഇതാണ് പൂര്‍ണമായും തള്ളിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ ബില്ലുമായി എത്തിയത്. പുതിയ ബില്ല് പാസായാല്‍ ഉണ്ടാകുന്ന നിയമ പ്രകാരം പ്രധാനമന്ത്രി കേന്ദ്രമന്ത്രി പ്രതിപക്ഷ നേതാവ് എന്നിവര്‍ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങള്‍ . പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്രമന്ത്രിയാകും സമിതിയില്‍ ഉണ്ടാക്കുക. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബി.ജെ.പിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കൊണ്ടു വരുന്നതിനുള്ള ബില്ലാണിതെന്ന് ചുരുക്കി പറയാം.

വിമര്‍ശിച്ചാല്‍ സസ്‌പെന്‍ഷന്‍
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്നവര്‍ പുറത്തു പോകേണ്ട ഒരു സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയോ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള പൊതു സമൂഹത്തിന് നേരെ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ വല വീശുന്ന കാഴ്ചകള്‍ കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. വിമര്‍ശിക്കുന്നവര്‍ക്ക് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം കാടത്തം നിറഞ്ഞ നടപടികള്‍ രാജ്യത്തെ ജനങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുകയാണ്. ഇത്തരം നടപടികളെ ബിജെപി അണികള്‍ അടക്കമുള്ളവര്‍ ആശങ്ക രേഖപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുകയോ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയോ ചെയ്യുന്ന ബിജെപി അനുകൂല നേതാക്കള്‍ക്ക് പോലും ഈ വലവീശി പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ സാധിക്കുന്നില്ല എന്നുള്ളത് രാജ്യത്തെ ഒരു നേര്‍ക്കാഴ്ചയായി മാറിയിരിക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയായി ഇത്തരം നടപടികളെ വിലയിരുത്തി ചിത്രീകരിക്കുന്നവരും ഉണ്ട് .

ഏറ്റവും ഒടുവില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗദരിയെ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. അവകാശ സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് ലോക്‌സഭാ സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍