UPDATES

ഉറപ്പാണ് സംവരണം ആവര്‍ത്തിക്കുന്ന ബിജെപി: ഭയപ്പെടുത്തിയത് എന്ത്?

ഭരണഘടന പൊളിച്ചെഴുത്ത് എന്ന മോഹത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോയതിന് പല കാരണങ്ങളുണ്ട്

                       

400 സീറ്റ് നേടുക, ഭരണഘടന പൊളിച്ചെഴുതുക. 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മോഹിച്ചത് ഇതാണ്. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ അതിമോഹം നടക്കില്ലെന്ന് തിരിച്ചറിവുണ്ടായിരിക്കുന്നു. പാര്‍ട്ടിയുടെ താര പ്രചാരകനായ മോദി മുതല്‍ അമിത് ഷാ വരെ ഈ 400 സീറ്റ് മുദ്രാവാക്യം മറന്നു. ഇന്നിപ്പോള്‍ ഉറപ്പാണ് സംവരണം എന്ന് ആവര്‍ത്തിക്കുകയാണ് മോദി. Modi’s ‘400 paar’ മുദ്രാവാക്യം മറന്നു.

ഭരണഘടന പൊളിച്ചെഴുതുമ്പോള്‍ റദ്ദാക്കപ്പെടുമെന്ന് പറഞ്ഞ സംവരണമാണ് ഇതെന്നത് പ്രസക്തമാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്തില്ല. സംവരണം അവസാനിപ്പിക്കില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ആവര്‍ത്തിച്ച് പറയുകയുണ്ടായി. ഏപ്രില്‍ 23 ന്, മഹാരാഷ്ട്രയിലെ അകോലയില്‍  അമിത് ഷായും ഇത് തന്നെ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംവരണം റദ്ദാവുമെന്ന വാദത്തിലൂടെ മോദി പറയുന്നതും അതാണ്.

ഭരണഘടന പൊളിച്ചെഴുത്ത് എന്ന മോഹത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോയതിന് പല കാരണങ്ങളുണ്ട്. 2009 മുതലുള്ള തുടര്‍ഭരണം ലഭിക്കുന്നതില്‍ ബിജെപിയ്ക്ക് നിര്‍ണായകമായിരുന്നത് ഒബിസി വോട്ടുകളുടെ വര്‍ധനയാണ്. സിഎസ്ഡിഎസ് കണക്കുകള്‍ പ്രകാരം 2009ല്‍ ബിജെപിയ്ക്ക് കിട്ടിയ ഒബിസി വോട്ട് 17%  ശതമാനമായിരുന്നു. 2019ല്‍ ഒബിസി വോട്ട് വിഹിതം 47%മായി. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംവരണം ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന റിപ്പോര്‍ട്ട് വോട്ട് വിഹിതത്തില്‍ പ്രതിഫലിക്കും. 
ആര്‍.എസ്.എസിന്റെ ശതാബ്ദി വര്‍ഷമാണ് 2025. അപ്പോഴേക്കും സംവരണം പൂര്‍ണമായും ഇല്ലാതാക്കാനാണ് ലക്ഷ്യമെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടുത്തിടെ പറഞ്ഞിരുന്നു. മണ്ഡല്‍ കമ്മിഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് ബിജെപി മുമ്പ്  നിര്‍ത്തിവച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രേവന്ത് റെഡ്ഡി ഇക്കാര്യം പറഞ്ഞതും. എസ്.സി, എസ്.ടി, ഒ.ബി.സികളില്‍ നിന്ന് സംവരണം തട്ടിയെടുത്ത് തങ്ങളുടെ ‘പ്രത്യേക വോട്ട് ബാങ്കിന്’ നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് പറഞ്ഞാണ് മോദി ഇതിനെ പ്രതിരോധിക്കുന്നതും. കൂടാതെ സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നിഷേധിച്ചത്, ജാട്ട് വിഭാഗങ്ങളിലെ അതൃപ്തി, കര്‍ഷക പ്രതിഷേധം, മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് ലഭിച്ച പ്രാമുഖ്യം എന്നി വിഷയങ്ങളും ബിജെപി നേരിടുന്നുണ്ട്.

 

Modi’s ‘400 paar’  Modi’s ‘400 paar’  Modi’s ‘400 paar’  

Content summary; What is Behind the Disappearance of Modi’s ‘400 paar’ Slogan?

Share on

മറ്റുവാര്‍ത്തകള്‍