Continue reading “Today in India: മണിപ്പൂര്‍; ഇന്ത്യ ഉറ്റുനോക്കുന്ന അവിശ്വാസപ്രമേയം”

" /> Continue reading “Today in India: മണിപ്പൂര്‍; ഇന്ത്യ ഉറ്റുനോക്കുന്ന അവിശ്വാസപ്രമേയം”

"> Continue reading “Today in India: മണിപ്പൂര്‍; ഇന്ത്യ ഉറ്റുനോക്കുന്ന അവിശ്വാസപ്രമേയം”

">

UPDATES

Today in India

Today in India: മണിപ്പൂര്‍; ഇന്ത്യ ഉറ്റുനോക്കുന്ന അവിശ്വാസപ്രമേയം

                       

ഇന്ന് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൗതുകപൂര്‍വ്വം നോക്കുന്നത് പാര്‍ലമെന്റില്‍ നടക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ച തന്നെയാണ്. രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും വളരെ ജാഗ്രതയോടെയാണ് പാര്‍ലമെന്റ് ചര്‍ച്ച ശ്രദ്ധിക്കുന്നത്. മണിപ്പൂര്‍ സംഭവം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക എന്നുള്ളത് മാത്രമാണ് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. പാര്‍ലമെന്റ് രേഖകളില്‍ മണിപ്പൂര്‍ എന്ന വാക്ക് രേഖപ്പെടുത്താതിരിക്കുവാനുള്ള ഒരു ശ്രമം മുന്‍പ് ഭരണപക്ഷം നടത്തിയിരുന്നത് ഓര്‍ക്കേണ്ടതുണ്ട്. അപ്പോഴാണ് ഇപ്പോഴത്തെ അവിശ്വാസ പ്രമേയത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ സാധിക്കൂ.

മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിന് പ്രധാനമന്ത്രി മറുപടി നല്‍കുക എന്നുള്ള കീഴ്‌വഴക്കമുണ്ട്. കഴിഞ്ഞ മൂന്നു മാസം മൗനവൃത്തത്തില്‍ ഇരുന്ന പ്രധാനമന്ത്രിയെ കൊണ്ട് മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിപ്പിക്കുക എന്നുള്ളതാണ് പ്രതിപക്ഷ കക്ഷികളുടെ അവിശ്വാസ പ്രമേയ നോട്ടീസിലൂടെ ലക്ഷ്യം വെക്കുന്നത്. അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ലഭിച്ചുകഴിഞ്ഞാല്‍ മറ്റൊരു ബില്ലും ചര്‍ച്ചയ്ക്ക് എടുക്കില്ല എന്നുള്ള കീഴ്വഴക്കം വര്‍ഷങ്ങളായി ഇന്ത്യന്‍ പാര്‍ലമെന്റ് പിന്തുടര്‍ന്നു പോരുന്നു. അത് തെറ്റിച്ചു കൊണ്ടുള്ള നടപടിക്രമങ്ങളാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ നടക്കുന്നത്.

അയോഗ്യത സുപ്രീം കോടതി നീക്കിയതിനു ശേഷം പാര്‍ലമെന്റില്‍ നടത്താന്‍ പോകുന്ന പ്രഥമ പ്രസംഗമായിരിക്കും രാഹുല്‍ ഗാന്ധിയുടെ എന്നതുകൊണ്ട് തന്നെ രാജ്യം വളരെയേറെ ശ്രദ്ധിച്ചാണ് ഇന്ന് അവിശ്വാസപ്രമേയത്തിന് തുടക്കം കുറിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ നോക്കി കാണുന്നത്. രാഹുല്‍ ഗാന്ധി കലാപ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണപക്ഷത്തെ അതിശക്തമായി വാക്കുകള്‍ കൊണ്ട് ഭരണപക്ഷത്തിന് പ്രതിരോധം തീര്‍ക്കും എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല.

 

Share on

മറ്റുവാര്‍ത്തകള്‍