July 01, 2026 |
Share on

മുണ്ട് മടക്കിക്കുത്തി ചുമടെടുത്ത് വിദ്യാഭ്യാസ മന്ത്രി (വീഡിയോ)

തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സംഭരണ കേന്ദ്രങ്ങളിലെത്തിയ സാധനങ്ങള്‍ ലോഡിറക്കാന്‍ സഹായിക്കാനും മന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

അക്കാദമിക മികവിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ സംസ്ഥാന വിദ്യഭ്യാസ മന്ത്രി പ്രെഫ. സി രവീന്ദ്ര നാഥ് തന്റെ പ്രസംഗങ്ങളിലെ വേരിട്ട ഭാഷാ പ്രയോഗത്തിലൂടെ അടക്കം വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിത്വമാണ്. എന്നാല്‍ മികച്ച അക്കാദമിഷന്‍ എന്ന അദ്ദേഹത്തിന്റെ വിശേഷണം മറികടന്ന സാധാരണക്കാരനായിരുന്നു തൃശൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മന്ത്രിയെ പക്ഷെ അധികമാരും തിരിച്ച ച്ചറിഞ്ഞ് കാണില്ല.

മുണ്ട് മടക്കിക്കുത്തിയും ചുമടെത്തും ഇനങ്ങളില്‍ ഒരാളായയിട്ടായുന്നു പ്രെഫ. സി രവീന്ദ്രനാഥ് ഇവിടെ പങ്കാളിയായത്. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സംഭരണ കേന്ദ്രങ്ങളിലെത്തിയ സാധനങ്ങള്‍ ലോഡിറക്കാന്‍ സഹായിക്കുകയും അവ ചുമടായി  പാക്ക് ചെയ്യുന്നിടത്തേക്ക് എത്തിക്കുകയും ചെയ്യുന്ന മന്ത്രിയുടെ ദൃശ്യങ്ങള്‍ സമീപത്തുള്ളവര്‍  പകര്‍ത്തുകയായിരുന്നു. ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണ ചെയ്യാന്‍ വേണ്ടിയുള്ള ദുരിതാശ്വാസ സാധനങ്ങളുടെ കളക്ഷന്‍ സെന്ററാണ് തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്.

Leave a Reply

Your email address will not be published. Required fields are marked *

×