ഗോള്‍ഡ് കോസ്റ്റിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ ഇംഗ്ലീഷ് താരത്തിന്റെ വിവാഹാഭ്യര്‍ത്ഥന. ബാസ്‌കറ്റ് ബോള്‍ താരം തന്നെയായ കാമുകി ജോര്‍ജിയ ജോണ്‍സിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ജാമെല്‍ ആന്‍ഡേഴ്‌സണാണ്. ഇംഗ്ലണ്ട് കാമറോണിനെ തോല്‍പ്പിച്ച ശേഷമായിരുന്നു പ്രണയഭരിതമായ ഈ നിമിഷം. പാശ്ചാത്യ രീതിയില്‍ ഒരു കാല്‍മുട്ട് നിലത്ത് കുത്തി നിന്ന് തന്നെ വിവാഹം കഴിക്കാമോ എന്ന് ജോര്‍ജിയയോട് ജാമെല്‍ ചോദിച്ചു. അപ്രതീക്ഷിതമായ വിവാഹാഭ്യര്‍ത്ഥനയുണ്ടാക്കിയ ഞെട്ടലും സന്തോഷവും ജോര്‍ജിയയുടെ മുഖത്തും ശരീരഭാഷയിലും പ്രകടമായതിനിടെ ചുറ്റും കയ്യടികള്‍ നിറഞ്ഞു. ടീമംഗങ്ങള്‍ ചുറ്റും കൂടിയിരുന്നു.
വീഡിയോ:
T E A M E N G L A N D ????????
Those Super Sunday feels when @Jamell_A gets down on one knee & proposes to @gljones4 & she’s says yes! ?
Congratulations to you both from everyone at Basktball England!
#GC2018Basketball #TeamAndCountry #TogetherWeAreBasketbALL pic.twitter.com/eC2wLcoEHH— Basketball England (@bballengland) April 8, 2018