July 04, 2026 |
Share on

ആട്ടവും പാട്ടുമായി വധുവരൻമാർ കള്ളുഷാപ്പിൽ; തംരംഗമായി ‘റൗഡി ബേബി’

സച്ചിന്‍, പ്രിയങ്ക ദമ്പതികളുടെ വിവാഹത്തിനാണ് റൗഡി ബേബിക്കൊപ്പം ചുവട് വച്ച് തകർത്തപ്പോൾ വെഡിങ് വീഡിയോയും ഹിറ്റ്.

യുടുബില്‍ റെക്കോർഡ് സൃഷ്ടിച്ച മാരി 2 ലെ റൗഡി ബേബി വിവാഹ വീഡിയോയിലും തരംഗമാവുന്നു. തകർപ്പൻ നൃത്തചുവടുകളുമായി ധനുഷിനും സായ്പല്ലവിയും ഗാനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ താലികെട്ടും സദ്യയും ഡാൻസുമെല്ലാമായി വിവാഹ വീഡിയോ ഒരുക്കിയിരിക്കുകയാണ് തൃശൂൽ സ്വദേശികളായ നവ ദമ്പതികൾ.

തൃശൂര്‍ കൂര്‍ക്കംഞ്ചേരിയിലെ മോഷന്‍ പിക്‌ചേസ് വെഡ്ഡിങ് പ്ലാനറാണ് വീഡിയോയുടെ പിന്നില്‍. സച്ചിന്‍, പ്രിയങ്ക ദമ്പതികളുടെ വിവാഹത്തിനാണ് റൗഡി ബേബിക്കൊപ്പം ചുവട് വച്ച് തകർത്തപ്പോൾ വെഡിങ് വീഡിയോയും ഹിറ്റ്. വിവാഹദിനത്തിലും തലേന്നുമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പാടവരമ്പത്തും കള്ളുഷാപ്പിലുമായി വരനും വധുവും ആടിപ്പാടുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

×