July 01, 2026 |
Share on

ഐ ആം എ കോര്‍പ്പറേറ്റ് ക്രിമിനല്‍; സര്‍ക്കാരിന്റെ ടീസര്‍ പുറത്ത് /വീഡിയോ

മുരുഗദോസ് ഇളയദളപതി വിജയെ നായകനാക്കി മൂന്നാമതായി ചിത്രീകരിക്കുന്ന ചിത്രം സര്‍ക്കാരിന്റെ ടീസര്‍ പുറത്ത് ഇറങ്ങി

മുരുഗദോസ്, ഇളയദളപതി വിജയെ നായകനാക്കി മൂന്നാമതായി ചിത്രീകരിക്കുന്ന ചിത്രം സര്‍ക്കാരിന്റെ ടീസര്‍ പുറത്ത് ഇറങ്ങി. നിറഞ്ഞ കയ്യടികളോടെയാണ് സിനിമ ആരാധകര്‍ ടീസറിനെ വരവേറ്റത്. പുറത്തു ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ടീസര്‍ ഒരു കോടിയില്‍ പരം ആളുകള്‍ കാണുകയും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് എത്തുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചു കൊണ്ടിരുക്കുന്നത്.

സുപ്പര്‍ഹിറ്റുകളായ തുപ്പാക്കിയും കത്തിക്കും ശേഷം മുരുഗദോസ് വിജയ് കൂട്ടുകെട്ടില്‍
പുറത്തുവരുന്ന മൂന്നാമത്തെ ചിത്രമായ സര്‍ക്കാരില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുക. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് , ശരത് കുമാര്‍ വരലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങായ
യും എത്തുന്നു . സണ്‍ പിക്ചര്‍സിന്റെ ബാനറില്‍ കലാനിധിയാണ് ചിത്രം നിര്‍മിക്കുന്നത്.ഈ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ആക്കും ചിത്രം കേരളത്തില്‍ എത്തിക്കുക. ചിത്രം ദീപാവലി റിലീസ് ആയി നവംബര് ആറിന് ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

×