July 16, 2026 |
Share on

പാട്ടിനു വേണ്ടി മാത്രം ഒരു മണിക്കൂര്‍ സൌണ്ട് ട്രാക്ക്; ദുല്‍ഖറിന്റെ സോളോ ഒരു സംഗീതോത്സവം

മലയാളം, തമിഴ്, ഹിന്ദി, ഇംഗീഷ് എന്നീ ഭാഷകളിലായി 22 പാട്ടുകള്‍

മലയാളം, തമിഴ്, ഹിന്ദി, ഇംഗീഷ് എന്നീ ഭാഷകളിലായി 22 പാട്ടുകള്‍. 14 എണ്ണവും ഒറിജിനല്‍ കോംപൊസിഷന്‍സ്. പാട്ടുകളുടെ സൌണ്ട് ട്രാക്ക് മാത്രം ഒരു മണിക്കൂര്‍ ദൈര്‍ഘ്യം. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് പത്തു കമ്പോസേഴ്സ്. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ദ്വിഭാഷ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോ എന്ന മ്യൂസിക്കല്‍ ആന്തോളജിയുടെ സവിശേഷതകള്‍ ഇങ്ങനെ നീളുന്നു. ക്ലാസ്സിക്കല്‍, ഫോക്ക്, മെറ്റല്‍, ഇലക്ട്രോണിക്, റാപ്, ബ്ലൂസ് എന്നിങ്ങനെ എല്ലാമുണ്ട് ഈ പാക്കേജില്‍. ദുല്‍ഖര്‍ സല്‍മാന്‍ നാള് വേഷങ്ങളില്‍ എത്തുന്ന നാലു കഥപറയുന്ന ചിത്രം സംഗീത പ്രേമികളെ സംബന്ധിച്ചിടത്തോളം ഒരു അവിസ്മരണീയ അനുഭവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×