June 26, 2026 |
Share on

ക്രൈസ്റ്റ്ചർച്ചിൽ കൊല്ലപ്പെട്ട സഹപാഠികൾക്ക് ആദരവ്; ഹകാ ഡാൻസ് അവതരിപ്പിച്ച് വിദ്യാർഥികൾ- വീഡിയോ

ന്യൂസിലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഈ വെടിവെപ്പ്

ന്യൂസിലാൻഡിൽ ക്രൈസ്റ്റ്ചർച്ചിൽ ഷൂട്ടിംഗിൽ കൊല്ലപ്പെട്ട സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വിവിധ സ്കൂൾ വിദ്യാർത്ഥികൾ. ഇരകളെ വിലപിക്കുകയും മരിച്ചവരെ ബഹുമാനിക്കുകയും ചെയ്യുന്നു ‘ഹകാ’ എന്ന മാവോറി നൃത്തം രൂപം അവതരിപ്പിച്ചുകൊണ്ടാണ് ന്യൂസിലൻഡിലെ വിദ്യാർത്ഥികൾ തങ്ങളുടെ ആദരവ് അറിയിച്ചത്.

ന്യൂസിലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഈ വെടിവയ്പ്. ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളികളിലാണ് വെടിയ്പ് ഉണ്ടായത്. 50 ൽ അധികം പേരാണ് കഴിഞ്ഞ ദിവസം നടന്ന വെടിവയ്പുകളില്‍ കൊല്ലപ്പെട്ടത്. രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ഇരച്ചുകയറിയ അക്രമികള്‍ വെടിവയ്പ് നടത്തുകയായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

×