February 17, 2025 |
Share on

പദ്മാവത് തമിഴ് ട്രെയിലര്‍

ചിത്രം നിരോധിക്കാനുള്ള ചില സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാവ്

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദചിത്രം പദ്മാവതിന്റെ തമിഴ് ട്രെയിലര്‍ പുറത്ത്. അഖിലേന്ത്യാ റിലീസായ ജനുവരി 25നു ചിത്രത്തിന്റെ 2ഡി, 3ഡി വേര്‍ഷനുകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിനെത്തും. ഇതിനിടയില്‍ രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശനം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ചിത്രം നിരോധിക്കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഭാവി പ്രവചിക്കാന്‍ താന്‍ ആളല്ല എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. അതേസമയം ചിത്രം നിരോധിക്കാനുള്ള ചില സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാവ്.

×