June 07, 2026 |
Share on

ഡോ. മന്‍മോഹന്‍ സിംഗിന്റെ കഥ പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; ട്രെയിലര്‍ പുറത്തിറങ്ങി

അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗിനെ അവതരിപ്പിക്കുന്നത്

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ-ജീവിത കഥ പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററുടെ ട്രെയിലര്‍ പുറത്തിറങ്ങി. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിംഗിനെ അവരിപ്പിക്കുന്നത്. മന്‍മോഹന്‍ സിംഗ് ആയുള്ള ഖേറിന്റെ വേഷപ്പകര്‍ച്ച കൊണ്ട് തന്നെ ശ്രദ്ധേയമായ ചിത്രം ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കുമെന്ന ശ്രുതിയും ബോളിവുഡില്‍ നിറയുന്നുണ്ട്. സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തെ പ്രമേയമാക്കി അതേ പേരിലാണ് ചിത്രം പുറത്തു വരുന്നത്. അക്ഷയ് ഖന്നയാണ് സഞ്ജയ് ബാരുവിനെ അവതരിപ്പിക്കുന്നത്. വിജയ് രത്‌നാകര്‍ ഖട്ടെയാണ് ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. ജര്‍മന്‍ നടി സൂസന്നെ ബെര്‍നെറ്റ് ചിത്രത്തില്‍ സോണിയ ഗാന്ധിയെ അവതരിപ്പിക്കുമ്പോള്‍ അര്‍ജുന്‍ മാത്തുര്‍ രാഹുല്‍ ഗാന്ധിയേയും ആഹാന കുമാര പ്രിയങ്ക ഗാന്ധിയേയും അവതരിപ്പിക്കുന്നു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തിയേറ്റുകളില്‍ എത്തുന്നത് എന്നതും ചിത്രത്തിന്റെ രാഷ്ട്രീയ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×