June 06, 2026 |
Share on

ബ്രസീല്‍-സ്വിസ് മത്സരം: ആ ഗോളുകള്‍ പിറന്നത് ഇങ്ങനെ/ വീഡിയോ

ബ്രസീലിന് വേണ്ടി കുടിഞ്ഞോയും സ്വിറ്റ്‌സര്‍ലാന്‍ഡിന് വേണ്ടി സ്യൂബറും നേടിയത് മനോഹരമായ രണ്ട് ഗോളുകള്‍

ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും മനോഹരമായ രണ്ട് ഗോളുകളാണ് കാണികള്‍ക്ക് ആശ്വാസം പകര്‍ന്നത്. ബ്രസീലിന് വേണ്ടി 20-ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടിഞ്ഞോ നേടിയ മനോഹരമായ ഗോളാണ് അതില്‍ ആദ്യത്തേത്. ബോക്‌സിന് തൊട്ടുമുന്നില്‍ ലഭിച്ച പന്ത് നിയന്ത്രിച്ചെടുത്ത് കുടിഞ്ഞോ തൊടുത്ത ബുള്ളറ്റ് ഷോട്ട് സ്വിസ് ഗോള്‍ക്കീപ്പറിന്റെ പ്രതിരോധം തകര്‍ത്ത് വലയിലെത്തുകയായിരുന്നു. വലതുകാലുകൊണ്ടുള്ള ആ ഷോട്ട് ടോപ്പ് കോര്‍ണറില്‍ വച്ച് തിരിഞ്ഞാണ് വലയിലേക്കെത്തിയത്. കുടിഞ്ഞോയുടെ കാലുകളില്‍ നിന്നും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മാജിക്.

സ്വിറ്റ്‌സര്‍ലാന്‍ഡിന് വേണ്ടി 50-ാം മിനിറ്റില്‍ സ്റ്റീവന്‍ സ്യൂബര്‍ ആണ് സമനില ഗോള്‍ നേടിയത്. കോര്‍ണറില്‍ നിന്നും ഷാക്കിരി ഉയര്‍ത്തിയടിച്ച പന്തിന് തലവെച്ചാണ് സ്യൂബര്‍ ആ ഗോള്‍ നേടിയത്. മഞ്ഞപ്പടയ്ക്കിടയില്‍ സുരക്ഷിതമെന്ന് കരുതി നിന്ന ബ്രസീല്‍ ഗോളിയെ നിഷ്പ്രഭനാക്കുന്ന ഗോളായിരുന്നു അത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×