June 26, 2026 |
Share on

‘പാട്ടും ഡാൻസും നന്നായിട്ടുണ്ട് പക്ഷേ സിനിമ തിരഞ്ഞെടുക്കുമ്പോൾ. ശ്രദ്ധിക്കണം’; ‘വന്ത രാജാവത്താൻ വരുവേൻ’ പുതിയ ഗാനം പുറത്ത്

ചിമ്പു നായകനാകുന്ന ചിത്രത്തിൽ കാതറിൻ തെരേസ, മേഘ ആകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുന്ദർ ആണ് ചിത്രത്തിന്റെ സംവിധാനം.

എംജിആർ അനശ്വരമാക്കിയ ഗാനം വാങ്ക മച്ചാ വാങ്കാ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയാണ് ചിമ്പു.’വന്ത രാജാവത്താൻ വരുവേൻ എന്ന ചിത്രത്തിലാണ് വാങ്ക മച്ചാ വാങ്കാ എന്ന ഗാനത്തിന്റെ റിമിക്സ് ഉപയോഗിച്ചിരിക്കുന്നത്.

ചിമ്പുവിന്റെ വ്യത്യസ്തമായ ഡാൻസ് തന്നെയാണ് പ്രധാന ആകർഷണം. എന്നാൽ ഒരുകാലത്ത് തമിഴകത്തെ മികച്ച ഡാൻസർ ആയിരുന്ന എസ്ടിആറിന്റെ ഇപ്പോഴത്തെ പ്രകടനം നിരാശാജനകമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. കൂടാതെ പാട്ടും ഡാൻസും നന്നായിട്ടുണ്ട് പക്ഷേ, നല്ല സിനിമ തിരഞ്ഞെടുക്കാൻ‌ ചിമ്പു ശ്രദ്ധിക്കണം’ എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്

1956ൽ പുറത്തിറങ്ങിയ എംജിആർ ചിത്രം മധുരൈ വീരനിലേതാണ് വാങ്കാ വാങ്കാ എന്ന ഗാനം. പി. ലീലയാണു ഗാനം ആലപിച്ചിരിക്കുന്നത്. ജി. രാമനാഥന്റെതാണു സംഗീതം. ഈ ഗാനത്തിന്റെ റിമിക്സ് ആണ് പുതിയ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിമ്പുവിന്റെ ഡാൻസിന് വിമർശനം ഉയർന്നെങ്കിലും ഹിപ് ഹോപ് തമിഴന്റെ റിമിക്സിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ചിമ്പു നായകനാകുന്ന ചിത്രത്തിൽ കാതറിൻ തെരേസ, മേഘ ആകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുന്ദർ ആണ് ചിത്രത്തിന്റെ സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *

×