UPDATES

വീഡിയോ

‘വീണ് തരില്ല ഞങ്ങള്‍.. ഒന്നായ് കെട്ടിയുര്‍ത്തും.. കേരളം അത് പുതിയൊരു ലോകമതാകും..’

‘പ്രളയത്തിലാണ്ടു പതറിപ്പോകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന്റെ പുനര്‍രചനയ്ക്കായി..പ്രിയപ്പെട്ട കലാകാരന്മാര്‍ ഒത്തു ചേര്‍ന്ന ഈ ഗാനം ഊര്‍ജം പകരട്ടെ..’

                       

നൊമ്പരമെഴുതിയ മഴയേ..
കരയില്‍ കണ്ണീര്‍ കടലാടിയ മഴയേ..
———————–
———————–
വീണ് തരില്ല ഞങ്ങള്‍..
ഒന്നായ് കെട്ടിയുര്‍ത്തും..
കേരളം അത് പുതിയൊരു ലോകമതാകും..
ഞങ്ങള്‍ ഒന്നായ്.. നമ്മള്‍ ഒന്നായ്..

കേരള ആര്‍ട്ട് ലൗവേഴ്‌സ് അസോസിയേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള നവകേരളം കെട്ടിപ്പെടുക്കുന്നതിനുള്ള അഹ്വാനവുമായി ഇറങ്ങിയ വീഡിയോ ആല്‍ബത്തിലെ ജോയ് താമാലം എഴുതിയ വരികളാണ് ഇത്. വീഡിയോ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്-

‘സമാനതകളില്ലാത്ത ദുരന്തകാലത്തെ സമാനതകളില്ലാത്ത പ്രചോദനവും ആത്മവിശ്വാസവും നല്‍കിയ ജനകീയ കൂട്ടായ്മയില്‍ നിന്നുള്ള ഊര്‍ജ്ജവും ആര്‍ജവവുമാണ് ഈ നാടിന്റെ അതിജീവനം.ചരിത്രത്തിലെ ഏതുതരം പുനര്‍നിര്‍മ്മിതികള്‍ക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ട്. ഈ സംഗീതികയുടെ പിന്നില്‍ ഒരു കൂട്ടം കലാകാരന്മാരുടെ നിസ്സീമമായ സഹകരണവും പ്രയത്‌നവുമുണ്ട്. നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥതയുണ്ട്.

പ്രളയത്തിലാണ്ടു പതറിപ്പോകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന്റെ പുനര്‍രചനയ്ക്കായി..
പ്രിയപ്പെട്ട കലാകാരന്മാര്‍ ഒത്തു ചേര്‍ന്ന ഈ ഗാനം ഊര്‍ജം പകരട്ടെ..
പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍..’

റോണി റാഫേല്‍ സംഗീതത്തില്‍ സുഭാഷ് അഞ്ചല്‍ സംവിധാനം ചെയ്ത് വീഡിയോ ഗാനത്തിന് പ്രധാന ഗായകര്‍ കെ എസ് ചിത്രയും എ ഹരിഹരനും ഡ്രമ്മര്‍ ശിവമണിയുമൊക്കെയാണ്. ഇവരെ കൂടാതേ പ്രമുഖ കലാകാരന്മാരും പങ്കെടുത്തിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍