June 06, 2026 |
Share on

വൈഎസ്ആറിന്റെ രാഷ്ട്രീയ പദയാത്ര; മമ്മുട്ടി നായകനാവുന്ന തെലുങ്ക് ചിത്രം യാത്രയുടെ ആദ്യഗാനം പുറത്തിറക്കി

സീതാ രാമ ശാസ്ത്രിയുടെതാണ് വരികള്‍. കെ കൃഷ്ണ കുമാര്‍ ഈണം നല്‍കിയ ഗാനം  യുവഗായകന്‍ കാലഭൈരവയാണ് ആലപിച്ചിരിക്കുന്നത്.

അന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മുട്ടി വെള്ളിത്തിരയിലെത്തുന്ന യാത്രയിലെ ആദ്യ ഗാനം പുറത്തിറക്കി. മഹി രാഘവ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം മമ്മുട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്ന് പ്രത്യേകതയോടെ എത്തുന്നത്. സിനിമയിലെ സമര ഷംന്‍ഗം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് വൈ എസ് ആറിന്റെ ചരമവാര്‍ഷികമായ സെപ്റ്റംബര്‍ രണ്ടിനാണ്
ഗാനം റിലീസ് ചെയ്തത്.

വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിത്തില്‍ വഴിത്തിരിവായ പദയാത്രയെക്കുറിച്ചാണ് ഗാനത്തിന്റെ വരികള്‍ സൂചിപ്പിക്കുന്നത്. സീതാ രാമ ശാസ്ത്രിയുടെതാണ് വരികള്‍. കെ കൃഷ്ണ കുമാര്‍ ഈണം നല്‍കിയ ഗാനം യുവഗായകന്‍ കാലഭൈരവയാണ് ആലപിച്ചിരിക്കുന്നത്.

യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുന്നതിനിടെയാണ് ലിറിക്ക് വീഡിയോ പുറത്തിറക്കിയിരിക്കുന്ന്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് യാത്രയുടെ നിര്‍മാണം. ജഗപതി ബാബു അടക്കം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×