പുല്‍വാമ ഭീകരാക്രണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് വികാരധീനനായി കണ്ണ് തുടച്ചു. ലക്‌നൗവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുമായുള്ള യുവാ കേ മന്‍ കി ബാത് സംവാദത്തിനിടെയായിരുന്നു യുപി മുഖ്യമന്ത്രിയുടെ വികാര പ്രകടനം. ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ചോദിച്ചപ്പോളാണ് യോഗി കര്‍ച്ചീഫ് കൊണ്ട് കണ്ണ് തുടച്ചത്.
ഇത് ചങ്ങല പോലെയുള്ള സംഭവങ്ങളാണ്. ഒരു ആക്രമണം നടക്കുന്നു. നമ്മള്‍ അത് അന്വേഷിക്കുന്നു. പിന്നീട് കാര്യങ്ങള്‍ പഴയ പോലെ ആകുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങളുടെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് ഒരു വിദ്യാര്‍ത്ഥി ചോദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നിന്ന് ഭീകരവാദം തുടച്ചുനീക്കും എന്നായിരുന്നു യോഗിയുടെ മറുപടി. അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നതാണ് കാശ്മീരില്‍ കാണുന്നത്. ഭീകരവാദം അവസാനിക്കാന്‍ പോവുകയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് പ്രതിജ്ഞാബദ്ധമാണ് – യോഗി പറഞ്ഞു. അടുത്ത ചോദ്യം പുല്‍വാമ സംബന്ധിച്ചായിരുന്നു. യോഗി പോക്കറ്റിലുള്ള കര്‍ചീഫ് പുറത്തെടുത്തു. മൂക്കും കണ്ണുകളും തുടച്ചു.
#WATCH CM Yogi Adityanath answers a student's question on #PulwamaTerrorAttack pic.twitter.com/HEAdz1cN07
— ANI UP (@ANINewsUP) February 22, 2019