June 26, 2026 |
Share on

ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി തണ്ണീര്‍മത്തൻ ദിനങ്ങളിലെ ആദ്യ ഗാനം; “ജാതിക്കാ തോട്ടം…എജ്ജാതി നിന്റെ നോട്ടം”

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനം പുറത്തിറങ്ങി രണ്ടാം ദിവസം ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ്.

കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂവും ‘ഉദാഹരണം സുജാത’യിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ഒന്നിക്കുന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ആദ്യ ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ . ‘ജാതിക്കാ തോട്ടം’ എന്നാരംഭിക്കുന്ന ഗാനം സ്ക്കൂള്‍ക്കാല പ്രണയത്തിലെ എല്ലാ ഓര്‍മ്മകളും നെഞ്ചേറ്റുന്നതാണ്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനം പുറത്തിറങ്ങി രണ്ടാം ദിവസം ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ്. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
“ജാതിക്കാ തോട്ടം” ഗാനം കാണാം:

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ക്കൊപ്പം ഷെബിന്‍ ബക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗിരീഷ് എ.ഡിയാണ്. ഗിരീഷ് എ.ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

×