2024 തമിഴ് സിനിമയ്ക്ക് ഏറെ സമ്മിശ്ര അനുഭവങ്ങൾ നിറഞ്ഞൊരു വർഷമായി. ദേശീയ അവാർഡ് ജേതാവായ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വിടുതലൈ 2’ വർഷാവസാനത്തിലെ പ്രാധാന്യമുള്ള റിലീസുകളിൽ ഒന്നായിരിക്കുമെന്നാണ് കരുതുന്നത്. വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം സൂരിയുടെ കരിയറിലെ നിർണായക വേഷമായിരുന്നു. അദ്ദേഹത്തെ ഒരു ഹാസ്യനടനിൽ നിന്ന് ഒരു ഗൗരവമായ നായകനായി ഉയർത്തിയ ചിത്രം കൂടിയാണിത്.vidhuthalai part 2
ആദ്യഭാഗം അവസാനിച്ചിടത്തുനിന്നും ആരംഭിക്കുന്ന ‘വിടുതലൈ 2 ‘ സേതുപതി അവതരിപ്പിക്കുന്ന പെരുമാൾ വാത്തിയാറിൻ്റെ പിന്നാമ്പുറക്കഥകളിലേക്ക് ആഴത്തിൽ കടന്നുചെല്ലുകയും, സൂരി അവതരിപ്പിക്കുന്ന കുമരേശൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയുടെ വിവിധ ഘട്ടങ്ങളിലൂടെയുള്ള യാത്രയിൽ സിനിമ ആസ്വാദകർ പ്രതീക്ഷിക്കുന്ന സമാപനം നൽകുമെന്നാണ് വിശ്വാസം.
ഇളയരാജയുടെ സംഗീതവും, ആർ. വേൽരാജിന്റെ ഛായാഗ്രഹണം എന്നിവ ചിത്രത്തെ വിശേഷിപ്പിക്കുന്ന മറ്റൊരു ഘടകങ്ങളാണ്.
ആര്‍എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ്.
ഡിഒപി: ആർ. വേൽരാജ്, കലാസംവിധാനം: ജാക്കി, എഡിറ്റർ: രാമർ, കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ്: പീറ്റർ ഹെയ്ൻ ആൻഡ് സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വിഎഫ്എക്‌സ്: ആർ ഹരിഹരസുദൻ, പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.vidhuthalai part 2
content summary; vidhuthalai part 2 trailer is out
Leave a Comment