‘ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് ലാലേട്ട’നെന്നാണ് നടി മഞ്ജുവാര്യര്‍ മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം അസുരനുമായി ബന്ധപ്പെട്ട് ‘ഇന്ത്യഗില്‍റ്റ്സി’ന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍, മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്.
മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ ആവശ്യപ്പെട്ട അവതാരകനോട് മഞ്ജു പറയുന്നത്, ‘ലാലേട്ടനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ സാധിക്കില്ല. അദ്ദേഹം ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ്. ഏഴ് ഏട്ട് സിനിമകള്‍ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുണ്ട്. കൂടെയുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിപ്രഭാവമാണ് അദ്ദേഹത്തിന്. ലാലേട്ടന് ദിവ്യമായ ഒരു വശ്യതയുണ്ട്.’ എന്നാണ്. വീഡിയോ കാണാം..
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമാണ് അസുരന്‍. പൊല്ലാതവന്‍, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജുവും ധനുഷും ഒരുമിച്ചുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററുകള്‍ ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ സ്വീകരിച്ചത്.
കെ വി ആനന്ദ് സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം കാപ്പനില്‍ മോഹന്‍ലാലും പ്രധാന കഥാപാത്രമാകുന്നുണ്ട്. ചിത്രത്തിലെ ട്രെയിലറില്‍ മോഹന്‍ലാലിന്റെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു. സൂര്യയും മോഹന്‍ലാലിനെയും കൂടാതെ ആര്യയും ബൊമന്‍ ഇറാനിയും സയ്ഷയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Read: ടോം ഹാങ്ക്‌സും ജെന്നിഫര്‍ ലോപ്പസും പിന്നെ ഹിറ്റ്‌ലറും ടൊറന്റോ ചലച്ചിത്രമേളയില്‍