July 04, 2026 |
Share on

വിജയ് മല്യ: സെലിബ്രിറ്റികള്‍ക്കിടയിലെ സെലിബ്രിറ്റി

അറുപതാം പിറന്നാള്‍ ആഘോഷത്തിനു മല്യയ്‌ക്കൊപ്പം ബോളിവുഡ് ഗായകന്‍ സോനു നിഗമും രാജ്യത്തെ മുന്‍കിട ബിസിനസുകാരും ഉണ്ടായിരുന്നു.

ആഘോഷങ്ങളുടെ നുരയായിരുന്നു വിജയ് മല്യയുടെ ജീവിതം. അല്ലെങ്കില്‍ സ്വയം ഒരാഘോഷം തന്നെയായിരുന്നു ഈ മദ്യരാജാവ്. വിമാനക്കമ്പനി ഉടമയായിരുന്ന മല്യ കൈവയ്ക്കാത്ത മേഖലകള്‍ കുറവ്. സുന്ദരിമാരുടെ സ്വിംസ്യൂട്ട് കലണ്ടര്‍ പ്രസിദ്ധികരിക്കുന്ന, സെലിബ്രിറ്റികള്‍ക്കൊപ്പം ആഘോഷത്തിമിര്‍പ്പ് നടത്തുന്ന മല്യയെയും എല്ലാവരും കണ്ടു. പ്രശസ്ത പോപ് ഗായകന്‍ എറികെ ഇഗ്ലേഷ്യസിനെ അതിഥിയായി ക്ഷണിച്ച വിജയ് മല്യയ്‌ക്കൊപ്പം ആഘോഷരാവുകളില്‍ പങ്കെടുത്ത വമ്പന്‍മാര്‍ പലരാണ്. ഗോവയിലെ തന്റെ വില്ലയില്‍ അറുപതാം പിറന്നാള്‍ ആഘോഷത്തിനു മല്യയ്‌ക്കൊപ്പം ബോളിവുഡ് ഗായകന്‍ സോനു നിഗമും രാജ്യത്തെ മുന്‍കിട ബിസിനസുകാരും ഉണ്ടായിരുന്നു.

എന്റെ ഏറ്റവും വലിയ സമ്പാദ്യം എന്റെ സുഹൃത്തുക്കളാണ്. എന്റെ പിറന്നാള്‍ ആഘോഷരാത്രിയില്‍ അവരെല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു, മല്യ ഇങ്ങനെ പറഞ്ഞതായി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. പക്ഷേ അത്തരം ആഘോഷങ്ങള്‍ ഇപ്പോള്‍ അസ്തമിച്ചു പോയിരിക്കുന്നു.

വിജയ്‌ മല്യയുടെ സെലിബ്രിറ്റി ജീവിതം ഇങ്ങനെയുമായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

×