ജീവന്‍ നഷ്ടമായത് കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ക്ക്; മഹാദുരന്തമായി വിജയ്‌യുടെ റാലി

രാജ്യത്തിന്റെ കണ്ണീരായി കരൂര്‍

നടനും രാഷ്ട്രീയ നേതാവുമായ വിജയിന്റെ പ്രചാരണ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും ആറ് കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 12 ഓളം പേരുടെ നില ഗുരുതരമാണെന്ന് അറിയുന്നു. ശനിയാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കരൂരില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയാണ് രാജ്യത്തെ തന്നെ നടുക്കിയ ദുരന്തമായി മാറിയത്.

പൊലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച്ച വൈകുന്നേരം 7.30 ഓടെയാണ് തിക്കും തിരക്കും ഉണ്ടാകുന്നത്. ഉച്ച മുതല്‍ വിജയിന്റെ വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. വിജയ് എത്തിയശേഷം തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതോടെയാണ് ജനക്കൂട്ടം നിയന്ത്രണാധിതമായത്. നാമക്കലില്‍ ഒരു റാലിയില്‍ പങ്കെടുത്ത ശേഷമായിരുന്നു വിജയ് കരൂരിലേക്ക് പുറപ്പെട്ടത്. രാത്രിയോടെയാണ് അദ്ദേഹം കരൂരില്‍ തയ്യാറാക്കിയ മൈതാനത്ത് എത്തുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളാണ് മൈതാനത്തേക്ക് കുതിച്ചത്. പ്രതീക്ഷിച്ചതിലും അധികം ജനക്കൂട്ടമാണെത്തിയത്.

Content Summary; Vijay Rally stampede; 34 killed including children

 

 

 

This post was last modified on September 28, 2025 7:57 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment