ആശ്വസിപ്പിക്കുകയും ചേര്‍ത്ത് പിടിക്കുകയുമാണ് ഇന്ത്യക്കാര്‍
വിനേഷ് ഫോഗട്ടിന് ഒളിമ്പിക്‌സ് മല്‍സരത്തില്‍ അയോഗ്യത കല്‍പ്പിച്ചതിന്റെ വിഷമത്തിലാണ് രാജ്യം. ഫോഗട്ടിന്റെ സ്വകാര്യതയിലേക്ക് കൈ കടത്താതെ അവരെ ആശ്വസിപ്പിക്കുകയും ചേര്‍ത്ത് പിടിക്കുകയുമാണ് ഇന്ത്യക്കാര്‍. വിനേഷ് ഇപ്പോള്‍ കടന്ന് പോവുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്തതാണെന്നും ഇത്തവണത്തെ ഒളിമ്പിക്‌സില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ നിരാശയാണിതെന്നുമുള്ള സാക്ഷി മാലികിന്റെ വൈകാരികമായ പ്രതികരണവും രാജ്യം കണ്ടു. ഫോഗട്ട് ഇവിടെ വരെയെത്താന്‍ നടത്തിയ പോരാട്ടത്തെ അനുസ്മരിച്ച് കൊണ്ടായിരുന്നു സാക്ഷിയുടെ പ്രതികരണം. അവള്‍ക്ക് ഞാന്‍ എന്റെ മെഡല്‍ നല്‍കുമെന്നും സാക്ഷി പറയുന്നു. Vinesh Phogat disqualified: Hema Malini says ‘100 gms matter a lot
രാജ്യത്തിന്റെ അഭിമാനമാണെന്നും മെഡല്‍ നേടിയില്ലെങ്കിലും നീ ഞങ്ങളുടെ പ്രിയ താരമാണെന്നുമെല്ലാം ഇന്ത്യന്‍ കായിക ലോകവും ആരാധകരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. 100 ഗ്രാം ഭാരം അധികമായതിന്റെ പേരിലാണ് ഫോഗട്ടിന് യോഗ്യത വിലക്ക് കല്‍പ്പിച്ചത്. 50 കിലോ ഗ്രാം ഫ്രീ സ്റ്റൈലിലാണ് താരം മല്‍സരിക്കാനിരുന്നത്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്രതികരണമാണ് വനിതാ എംപിമാരായ ഹേമമാലിനിയും കങ്കണയും നടത്തിയിരിക്കുന്നത്. വിനയ് ഫോഗട്ടിന്റെ ഭാരം ഒളിമ്പിക്‌സ് വേദിയില്‍ വെല്ലുവിളിയായി മാറിയെന്നത് വളരെ ആശ്ചര്യകരവും വിചിത്രവുമായ വസ്തുതയായാണ് തോന്നിയത്. പക്ഷെ ഭാരം നിയന്ത്രിക്കുകയെന്നത് പ്രധാനമാണ്. നമുക്കെല്ലാവര്‍ക്കും ഇതൊരു പാഠമാണ്. പ്രത്യേകിച്ച് സ്ത്രികള്‍ക്കും കലാകാരന്‍മാര്‍ക്കും. അധികമായി വന്ന 100 ഗ്രാം കുറയ്ക്കാന്‍ ഫോഗട്ടിന് വേഗത്തില്‍ സാധിക്കട്ടെ. പക്ഷെ ഇനി ഒളിമ്പിക്‌സില്‍ അവസരം ലഭിക്കില്ല- ഇങ്ങനെയായിരുന്നു വിഷയത്തോട് ഹേമമാലിനി പ്രതികരിച്ചത്. അതേസമയം, മുന്‍ ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ വിനേഷ് ഫോഗട്ടിനെതിരെ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നാംണ് കോണ്‍ഗ്രസ് എംപിയായ ബല്‍വന്ത് വാങ്കഡെ പ്രതികരിച്ചത്. അവര്‍ മെഡല്‍ നേടിയാല്‍ രാജ്യത്തിന്റെ അഭിമാനമായ അവരെ വരവേല്‍ക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ക്ക് പോവേണ്ടി വരും. അതിലുള്ള താല്‍പര്യമില്ലായ്മയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. അത് രാജ്യത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഫോഗട്ടിന് മെഡല്‍ ഉറപ്പിച്ചപ്പോള്‍ പ്രതിഷേധങ്ങള്‍ നടത്തിയിട്ടും ഒളിമ്പിക്‌സ് വേദിയില്‍ അവരെത്തിയത് രാജ്യത്തെ വലിയ ഒരു നേതാവിന്റെയും മനസാണെന്ന് കങ്കണ റണാവത്തും പ്രതികരിച്ചിരുന്നു. മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചവതാണവര്‍, എന്നിട്ടും പരിശീലനവും കോച്ചുമാരെയും നല്‍കുകയാണുണ്ടായതെന്നും അവര്‍ പറഞ്ഞിരുന്നു.
English Summary: Vinesh Phogat disqualified: Hema Malini says ‘100 gms matter a lot; lesson for all women and artistes to keep weight in check’