2023 ഒക്ടോബര്‍ 7ന് ആരംഭിച്ച ഗാസയിലെ 15 മാസത്തെ യുദ്ധത്തിനൊടുവില്‍ 46,788 പലസ്തീനികളുടെ ജീവനാണ് നഷ്ടമായത്. വെടിനിര്‍ത്തല്‍ക്കരാറിന്റെ കാര്യത്തില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന അറിയിപ്പിന് ശേഷം ഗാസയില്‍ കൊല്ലപ്പെട്ടത് 73 പേരാണ്. ഇതില്‍ 20 പേര്‍ കുട്ടികളും 25 പേര്‍ സ്ത്രീകളുമാണ്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തല്‍ കരാറുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഗാസയില്‍ ആഘോഷങ്ങള്‍ നടന്നിരുന്നു. അതിനിടെയായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങള്‍.gaza
വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥരായ ഈജിപ്തും ഖത്തറും യുഎസും ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചയില്‍ കരാറിന്റെ കാര്യത്തില്‍ ധാരണയായെന്ന് അറിയിച്ചത്. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരും വ്യാഴാഴ്ചയും ദോഹയില്‍ തുടരുകയാണെന്ന് ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണമെന്നതായിരുന്നു ഹമാസിന്റെ ആവശ്യം. എന്നാല്‍ ബന്ദികളെ വിട്ടുകിട്ടാതെയും ഹമാസിനെ ഉന്മൂലനം ചെയ്യാതെയും പിന്മാറില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. തീവ്രവലുതപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പും ഇസ്രയേല്‍ ജനതയുടെ പ്രതിഷേധവും ശക്തമായി. ദേശീയ സുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ കരാറില്‍ എതിര്‍പ്പറിയിച്ചു. യുദ്ധം തുടരാനാകുമെന്ന ഉറപ്പുവേണമെന്ന് മറ്റൊരു മന്ത്രി സ്‌മോട്‌റിച്ച് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ഇടപെടല്‍ കൂടിയായപ്പോള്‍ നെതന്യാഹു കടുത്ത സമ്മര്‍ദ്ദത്തിലായി.
ബുധനാഴ്ചയുണ്ടായ ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചയില്‍ നിന്ന് ഹമാസ് പിന്നോട്ട് പോയെന്ന് ആരോപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ഗാസ മുനമ്പില്‍ ബന്ദികളാക്കിയവരെ തിരിച്ചയക്കാനുള്ള കരാറില്‍ എത്തിയതായി വെള്ളിയാഴ്ച പറഞ്ഞു. 15 മാസത്തെ യുദ്ധത്തിന് വിരാമമിടുന്ന വെടിനിര്‍ത്തല്‍ അന്തിമമാക്കുന്നതില്‍ അവസാന നിമിഷം പ്രശ്‌നങ്ങള്‍ ഉണ്ടായതായി നെതനാഹ്യുവിന്റെ ഓഫീസ് നേരത്തെ പറഞ്ഞിരുന്നു.ദീര്‍ഘകാലമായി കാത്തിരുന്ന ബന്ദി ഉടമ്പടിക്ക് അംഗീകാരം നല്‍കാന്‍ വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റും തുടര്‍ന്ന് ചര്‍ച്ച നടക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
2023 ഒക്ടോബറില്‍ ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ്, ഈജിപ്ത്, ഖത്തര്‍, എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം മധ്യസ്ഥത വഹിക്കാന്‍ ശ്രമം നടത്തിയിരുന്നു. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരായ എക്കാലത്തെയും ആക്രമണം ഹമാസ് സംഘടിപ്പിച്ചതിന് ശേഷമാണ് ഗാസയ്‌ക്കെതിരായ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതിന്റെ ഫലമായി ആക്രമണസമയത്ത് ഹമാസ് ഇസ്രയേലില്‍ നിന്ന് 251 പേരെ ബന്ദികളാക്കി, അവരില്‍ 94 പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലാണ്. ഇതില്‍ 34 പേര്‍ മരിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഗാസയില്‍ 2.3 ദശലക്ഷത്തോളം വരുന്ന യുദ്ധത്തിന് മുമ്പുള്ള ജനസംഖ്യയുടെ ഭൂരിഭാഗവും പലായനം ചെയ്യുകയും ചെയ്തു.gaza
content summary; Violence remains in Gaza; 46,788 people were killed in 15 months