UPDATES

വൈറല്‍

കേരളത്തെ ആരും സഹായിക്കരുത്, എല്ലാം പണക്കാരാണ്; ഒരു സംഘപരിവാര്‍ പ്രചാരണം (ഓഡിയോ)

ആര്‍എസ്എസിന്റെ സംഘടനയായ സേവാ ഭാരതിക്ക് മാത്രം പണമയയ്ക്കാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.

                       

പ്രളയം ബാധിച്ച കേരളത്തിലുള്ളവരെല്ലാം ധനികരാണെന്നും അവര്‍ക്ക് സഹായമൊന്നും വേണ്ടെന്നും സംഘപരിവാര്‍ അനുകൂലികളുടെ പ്രചാരണം. മലയാളിയെന്നും സുരേഷ് എന്നും സ്വയം പരിചയപ്പെടുത്തുന്നയാളാണ് ഈ മനുഷ്യത്വവിരുദ്ധമായ ഓഡിയോ സന്ദേശം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചിരിക്കുന്നത്. മെഴുകുതിരി, നാപ്കിന്‍ പോലുള്ള വസ്തുക്കളൊന്നും മധ്യവര്‍ഗ, ഉപരി മധ്യവര്‍ഗക്കാരായ മലയാളികള്‍ക്ക് ആവശ്യമില്ലെന്ന് ഇയാള്‍ പറയുന്നു. ഇംഗ്ലീഷിലാണ് സന്ദേശം. കേരളത്തിലെ ദുരിതബാധിതര്‍ക്ക് ധനസഹായമടക്കമെത്തിക്കാന്‍ സന്നദ്ധത കാണിക്കുന്ന വിദേശികള്‍ക്കിടയിലും മറ്റ് സംസ്ഥാനക്കാര്‍ക്കിടയിലും മറ്റും ഏറെ തെറ്റിദ്ധാരണ പരത്താനിടയുള്ളതാണ് ഇംഗ്ലീഷില്‍ ഇയാള്‍ നല്‍കുന്ന സന്ദേശം. ആര്‍എസ്എസിന്റെ സംഘടനയായ സേവാ ഭാരതിക്ക് മാത്രം പണമയയ്ക്കാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.

ഓഡിയോ കേള്‍ക്കാം:

Share on

മറ്റുവാര്‍ത്തകള്‍