കൂടുതല്‍ അപകടം സംഭവിക്കുന്നതിന് മുമ്പ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എത്തി തീ അണച്ചു
വിമാനം റദ്ദാക്കിയതിന് എയര്‍പോര്‍ട്ടില്‍ സ്വന്തം ലഗേജ് കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധം നടത്തുന്ന യാത്രകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ടൈംസ്‌നൗ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം- ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ 7 മണിക്ക് ഗില്‍ജിത്തിലേക്ക് പുറപ്പടേണ്ട പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് (PIA) മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കി.
ഈ വിവരം അനൗണ്‍സ് ചെയ്തതിന് പുറകെ രോഷകുലനായ ഒരു മധ്യവയസ്‌കന്‍ തന്റെ ലഗേജ് എയര്‍പോര്‍ട്ടില്‍ കൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു.മറ്റൊരു യാത്രക്കാരന്‍ തീ കെടുത്താനുള്ള സംവിധാനവുമായി എത്തിയപ്പോള്‍ അയാളെ തടയുകയും ചെയ്തു രോഷകുലനായ മധ്യവയസ്സകന്‍.
കൂടുതല്‍ അപകടം സംഭവിക്കുന്നതിന് മുമ്പ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എത്തി തീ അണച്ചു. നവംബര്‍ 15-ന് നടന്ന സംഭവത്തെക്കുറിച്ച് പിഐഎ അധികൃതരുടെ പ്രതികരണം, ‘ഒരു എയര്‍ലൈന്‍സ്‌കാരും മോശം കാലാവസ്ഥയില്‍ യാത്ര വിമാനം കൊണ്ട് സാഹസിക യാത്ര നടത്താറില്ല. പ്രതിഷേധത്തെ ഗൗനിക്കുന്നില്ല’ എന്നാണ്.
പോളിങ് ബൂത്തിലെ വോട്ടിംഗ് മെഷീനില്‍ പൂജ നടത്തി ഛത്തീസ്ഗഡിലെ ബിജെപി മന്ത്രി/വീഡിയോ
ഒരു സെക്‌സ് സീന്‍ എങ്ങനെ ചിത്രീകരിക്കാം? എച്ച്ബിഒ ഇന്റിമസി കോര്‍ഡിനേറ്റര്‍ പറയുന്നു