അതിരുകളില്ലാത്ത ആകാശത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ നിന്നുള്ള മിഷേലിന്റെ ചിത്രം, ചുവടെ ഒരു കുറിപ്പും. ‘വിവാഹ വാര്‍ഷികാശംസകള്‍ പ്രിയപ്പെട്ട മിഷേല്‍. ഇരുപത്തിയാറ് വര്‍ഷങ്ങളായി താങ്കള്‍ എനിക്കൊരു അസാധാരണയായ പങ്കാളിയായിരുന്നു. എപ്പോഴും എന്നെ സന്തോഷിപ്പിക്കാന്‍ സാധിച്ചയാള്‍. ഈ ലോകത്തില്‍ എനിക്കേറ്റവും വച്ചേറ്റവും പ്രിയപ്പെട്ടൊരാള്‍’.
തങ്ങളുടെ 26ാം വിവാഹ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 3 ന് യുഎസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഭാര്യ മിഷേലിന് ആശംസയര്‍പ്പിച്ചത് ഇങ്ങനെയായിരുന്നു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ട്വീറ്റിന് താഴെ ആശംസയ്ക്ക് നന്ദിയിറിച്ച് മിഷേലിന്റെ മറുപടി കുറിപ്പും കാണാം. തന്നില്‍ അര്‍പ്പിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും ബഹുമാനത്തിനും നന്ദി പറയുന്ന ട്വീറ്റില്‍ തനിക്കും മക്കള്‍ക്കും ഒബാമ നല്‍കുന്ന സ്‌നേഹത്തിനും കരുതലിനെയും അനുസ്മരിക്കുകയും ചെയ്യുന്നു.വിവാഹ ദിനത്തിലെ പഴയ ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുമുണ്ട് മിഷേല്‍.
1992 ലായിരുന്നു ഒബാമ മിഷേല്‍ വിവാഹം. മാലിയ ആന്‍ ഒബാമയും സാഷ ഒബാമ എന്നീ രണ്ട് പെണ്‍മക്കളും മക്കളും ഇവര്‍ക്കുണ്ട്. 1989 ല്‍ ചിക്കാഗോയിലെ നിയമ പഠന കേന്ദ്രത്തില്‍ വച്ചായിരുന്നു മിഷേല്‍- ഒബാമ ബന്ധം ആരംഭിക്കുന്നത്.
This post was last modified on October 4, 2018 9:50 am
Leave a Comment