UPDATES

വായന/സംസ്കാരം

ട്വീറ്റിന്റെ പേരില്‍ പബ്ലിഷര്‍ കരാര്‍ റദ്ദാക്കി; എഴുത്തുകാരി നഷ്ടപരിഹാരം ആവശ്യപ്പെട്ടത് 90.2 കോടി രൂപ

മെട്രോ ജോലിക്കാരി ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയെടുത്താണ് നടാഷാ ടൈന്‍സ് ട്വീറ്റ് ചെയ്തത്‌

                       

മെട്രോ ജോലിക്കാരി ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോയെടുത്ത് ട്വിറ്റ് ചെയ്യുകയും അതിന്റെ പേരില്‍ പ്രസാധകരുമായുള്ള കരാര്‍ നഷ്ടമാകുകയും ചെയ്ത എഴുത്തുകാരി നടാഷ ടൈന്‍സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് 90.2 കോടി രൂപ.

രാവിലെ വാഷിംഗ്ടണ്‍ മെട്രോയില്‍ കയറിയപ്പോള്‍ താന്‍ കണ്ടത് യൂണിഫോമില്‍ ജോലിക്കാരി ഭക്ഷണം കഴിക്കുന്ന ഭീകരമായ കാഴ്ച്ചയായിരുന്നുവെന്നും. താന്‍ കരുതിയത് മെട്രോയില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ അനുവദനീയമല്ല എന്നാണെന്നും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന്റെ ഉത്തരവാദിത്വം മെട്രോ ഏറ്റെടുക്കണമെന്നുമാണ് നടാഷ ടൈന്‍സ് ട്വിറ്റ് ചെയ്തത്.

ഇതിന് മെട്രോ ജീവനക്കാര്‍ നടാഷ ടൈല്‍സിന് മറുപടി നല്‍കിയിരുന്നു. ട്രയിനിലിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് നിയമമുണ്ടെന്നും എന്നാല്‍ പലപ്പോഴും തൊഴിലാളികള്‍ക്ക് ഒരു പണി കഴിഞ്ഞ് അപ്പോള്‍ തന്നെ മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ സമയം ലഭിക്കാറില്ലെന്നും അതിനാലാണ് ട്രെയിനിലിരുന്ന് ഭക്ഷണം കഴിച്ചതെന്നുമായിരുന്നു മെട്രോ നടാഷയുടെ ട്വിറ്റിന് മറുപടി നല്‍കിയത്.

നടാഷയുടെ ട്വീറ്റിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ജോര്‍ദ്ദാനിയന്‍ അമേരിക്കന്‍ അവര്‍ മറ്റൊരു ന്യൂനപക്ഷമായ കറുത്തവര്‍ഗ്ഗക്കാരെ അപമാനിക്കരുതായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളുയര്‍ന്നത്. ചലര്‍ അസഭ്യവര്‍ഷങ്ങളും ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നടത്തി. ഇതിനെ തുടര്‍ന്ന് നടാഷ തന്റെ ട്വിറ്റ് പിന്‍വലിച്ചിരുന്നു.

ഈ ഒരു പ്രശ്‌നത്തിന്റെ പേരില്‍ റെയര്‍ ബേര്‍ഡ് പബ്ലിഷേഴ്‌സ് നടാഷയുമായുള്ള കരാറില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇതിന്റെ പേരില്‍ നഷ്ട പരിഹാരമായി 1.3 കോടി ഡോളര്‍ (ഏകദേശം 90.2 കോടി രൂപ) ആവശ്യപ്പെട്ടുകൊണ്ട് റെയര്‍ ബേര്‍ഡിനെതിരെ നടാഷ ലോസ് ആഞ്ചലസിലെ കോടതിയെ സമീപിക്കുകയായിരുന്നു. നടാഷ നടത്തിയ പരാമര്‍ശം കറുത്ത വര്‍ഗക്കാരായ തൊഴിലാളികളായ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്നും ഇത് തങ്ങള്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്നുമായിരുന്നു റെയര്‍ ബേര്‍ഡിന്റെ വാദം.

തനിക്കുണ്ടായ നഷ്ടം ടൈന്‍സിനെ സംബന്ധിച്ച് മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും ഇതേത്തുടര്‍ന്ന് ജോര്‍ദാനിലേക്ക് മടങ്ങിയ അവരെ ആശുപത്രിയില്‍ ടൈല്‍സിനെ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ബസ്സില്‍ വെച്ച് ഉമ്മ വെക്കാന്‍ ആവശ്യപ്പെട്ടു; നിരസിച്ച സ്വവര്‍ഗ പങ്കാളികള്‍ക്ക് മര്‍ദനം

Share on

മറ്റുവാര്‍ത്തകള്‍