UPDATES

വിദേശ സംഭവനകൾ വഴി തിരിച്ചുവിട്ടു സെന്റർ ഫോർ പോളിസി റിസർച്ചിന്റെ ലൈസൻസ് റദ്ദാക്കി

ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് സിപിആർ.

                       

സെന്റർ ഫോർ പോളിസി റിസർച്ചിന്റെ (സിപിആർ) ലൈസൻസ് റദ്ദാക്കി കേന്ദ്ര സർക്കാർ. ആദായനികുതി വകുപ്പ് 2022 ൽ സിപിആറിൽ ‘സർവേ’ നടത്തിയതിന് ശേഷമാണ് ഈ നീക്കം. സിപിആർന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്സിആർഎ) ലൈസൻസാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പതിനൊന്ന് മാസങ്ങൾക്ക് മുമ്പ് നീണ്ട കൂടിയായാലോചനകൾക്ക് ശേഷമാണ് ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നു.

ലൈസൻസ് റദ്ദാക്കനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം എന്തിന്റെ അടിസ്ഥാനത്തിലാണെന് വ്യക്തമായിട്ടില്ലെന്നും,ഒരു ഗവേഷണ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനെ വെല്ലുവിളിക്കുന്നതാണീ നടപടിയെന്നും സിപിആർ പറയുന്നു. ഫണ്ടിംഗ് നിയമങ്ങളുടെ ലംഘനം നടത്തിയതായി ആദ്യ ഘട്ടത്തിൽ തന്നെ സൂചനകൾ ലഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ വരങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ലൈസൻസ് സസ്പെൻഡ് ചെയ്താതായും അദ്ദേഹം പറയുന്നു. “ലൈസൻസ് സസ്പെൻഡ് ചെയ്തതിന് ശേഷമാണ്, അന്വേഷണം ആരംഭിച്ചു, സിപിആറിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ലൈസൻസ് റദ്ദാക്കണമെന്ന് തീരുമാനിത്തിലെത്തിയതെന്ന്,” ഉദ്യോഗസ്ഥർ പറഞ്ഞു.

സി‌പി‌ആർ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ യാമിനി അയ്യർ ഈ ആരോപങ്ങളെ തള്ളിക്കളഞ്ഞു. സി‌പി‌ആർ പൂർണ്ണമായും നിയമത്തിന് അനുസൃതമാണെന്നും പ്രക്രിയയുടെ ഓരോ ഘട്ടത്തിലും പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും ആവർത്തിച്ച് പറഞ്ഞു. “ഭരണഘടനാ മൂല്യങ്ങൾക്ക് അനുസൃതമായി ഈ വിഷയം പരിഹരിക്കപ്പെടുമെന്ന വിശ്വാസത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുകയാണ്. ജനുവരി 10 നാണ്, സിപിആറിന് എഫ്‌സിആർഎ പദവി റദ്ദാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നോട്ടീസ് ലഭിക്കുന്നത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനം മനസ്സിലാക്കാൻ കഴിയാത്തതും ആനുപാതികമല്ലാത്തതുമാണ്, കൂടാതെ നൽകിയിരിക്കുന്ന ചില കാരണങ്ങൾ ഒരു ഗവേഷണ സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തെ വെല്ലുവിളിക്കുന്നതാണ്. ഞങ്ങളുടെ ഗവേഷണത്തിൽ നിന്ന് ഉണ്ടാവുന്ന കണ്ടെത്തലുകൾ ഞങ്ങളുടെ വെബ്‌സൈറ്റിലെ പ്രസിദ്ധീകരണവും കറന്റ് അഫയേഴ്‌സ് പ്രോഗ്രാമിംഗുമായി തുല്യമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നുതായി” യാമിനി പറയുന്നു. “ഈ സസ്പെൻഷൻ കാലയളവിൽ, ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഇടക്കാല പരിഹാരം നേടിയിരുന്നു, ഇനിയും സാധ്യമായ എല്ലാ വഴികളിലും സഹായം തേടുന്നത് തുടരുമെന്നും ” യാമിനി കൂട്ടിച്ചേർത്തു. 2023 ഫെബ്രുവരിയിൽ FCRA സ്റ്റാറ്റസ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് ശേഷമാണ് ഈ റദ്ദാക്കൽ. 2022 സെപ്റ്റംബറിൽ നടന്ന ആദായനികുതി സർവേയെ തുടർന്നാണ് ഈ നടപടികൾ. ഈ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ ഫണ്ടിംഗ് സ്രോതസ്സുകൾ വെട്ടിക്കുറച്ച് പ്രവർത്തിക്കാനുള്ള കഴിവിനെ സാരമായി ബാധിച്ചു. ഇതോടെ 50 വർഷത്തിലേറെയായി പിന്തുടരുന്നു കൊണ്ടിരിക്കുന്ന നയപരമായ കാര്യങ്ങളിൽ ഉയർന്ന നിലവാരമുള്ളതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ഗവേഷണം സൃഷ്ട്ടിക്കുന്നതിനു തടസ്സം നേരിടുകയാണ്. ഒക്ടോബറിൽ, സി‌പി‌ആറിന് വിദേശ സംഭാവനകൾ ലഭിക്കുന്നുണ്ടെന്നും അത് രജിസ്റ്റർ ചെയ്തതല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നും അത് അഭികാമ്യമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എഫ്‌സിആർഎയ്ക്ക് കീഴിലുള്ള തിങ്ക് ടാങ്കിന് നൽകിയ സർട്ടിഫിക്കറ്റ് താൽക്കാലികമായി നിർത്തിവച്ചുള്ള കേന്ദ്രത്തിന്റെ ഫെബ്രുവരി 27-ലെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന സിപിആറിന്റെ ഹർജിയിലായിരുന്നു പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച പ്രതികരണത്തിൽ, ഐടി വകുപ്പ് 2022 സെപ്റ്റംബറിൽ ഒരു സർവേ ഓപ്പറേഷൻ നടത്തുകയും സി‌പി‌ആറിന് ലഭിച്ച വിദേശ സംഭാവനകളുടെ വിനിയോഗം ചൂണ്ടിക്കാട്ടി പ്രസക്തമായ ചില കണ്ടെത്തലുകൾ മന്ത്രാലയത്തിന് അയക്കുകയും ചെയ്തു. സി‌പി‌ആറിന്റെ ടപടി എഫ്‌സി‌ആർ‌എയുടെ നിയമങ്ങൾ ലംഘിച്ചുവെന്ന് സത്യവാങ്മൂലം ചൂണ്ടിക്കണിക്കുന്നു. പ്രത്യേകമായി, സിപിആർ വിദേശ സംഭാവനകൾ മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുകയും അത്തരം ഇടപാടുകൾക്ക് അംഗീകാരമില്ലാത്ത അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തുവെന്ന് വ്യക്തമാക്കുന്നുണ്ട്. മറ്റ് സ്ഥാപനങ്ങളിലേക്ക് വിദേശ സംഭാവനകൾ കൈമാറുന്നത് നിരോധിക്കുന്ന ഫ്‌സിആർഎയുടെ സെക്ഷൻ 7 ന്റെ ലംഘനമാണ് ഇത്. സി‌പി‌ആറിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ലംഘനങ്ങൾ ഗുരുതരമായ സ്വഭാവമാണെന്നും സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. വിദേശ സംഭാവനകളുടെ വഴിതിരിച്ചുവിടലും ദുരുപയോഗവും തുടരുന്നത് നിർത്താനും സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കാനും, സിപിആറിന്റെ പ്രവർത്തനങ്ങൾക്ക് വിദേശ ധനസഹായം നൽകുന്നത് ഉടനടി നിർത്തിവക്കുകയാണ്. എഫ്‌സി‌ആർ‌എയുടെ സെക്ഷൻ 13 അനുസരിച്ച്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് മുൻകൂർ അറിയിപ്പ് നൽകേണ്ടതില്ലെന്നും, കേന്ദ്രം വ്യക്തമാക്കി.

ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് സിപിആർ. കൂടാതെ കേന്ദ്രത്തിലേക്കുള്ള സംഭാവനകൾക്ക് നികുതി ഇളവുണ്ട്. ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് (ICSSR), ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (DST) എന്നിവയുൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്ന് സംഘടനയ്ക്ക് ഗ്രാന്റുകൾ ലഭിക്കുന്നു. ഫൗണ്ടേഷനുകൾ, കോർപ്പറേറ്റ് സംഭാവനകൾ, ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഈ ഗ്രാന്റുകൾ വരുന്നതെന്നും സെന്റർ ഫോർ പോളിസി റിസർച്ചിന്റെ ഔദ്യോദിക വെബ്‌സൈറ്റിൽ പറയ്യുന്നു.

 

Share on

മറ്റുവാര്‍ത്തകള്‍