June 26, 2026 |
Share on

നടുറോഡില്‍ “തോന്ന്യാസം” കാണിച്ച യുവതിക്ക് പണികൊടുത്ത് വനിതാ ബൈക്കര്‍/ വീഡിയോ

സി.ജി.ടി.എന്‍ എന്ന ചാനല്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്ക് വെച്ച ദൃശ്യങ്ങള്‍ ആയിരത്തിലധികം ആളുകളാണ് ഇതുവരെ ഷെയര്‍ ചെയ്തത്.

ഈ വനിതാ ബൈക്കറുടെ പ്രകടനം സോഷ്യല്‍ മീഡിയ കയ്യടിച്ചു സ്വീകരിച്ചിരിക്കുകയാണ്. വെറുമൊരു പ്രകടനമല്ല ഇവര്‍ ട്രാഫിക് സിഗ്‌നലില്‍ കാഴ്ചവെച്ചത്. കാര്‍ യാത്രികര്‍ വലിച്ചെറിഞ്ഞ മാലിന്യം അതേ വേഗത്തില്‍ കാറിനുള്ളിലേക്ക് തിരിച്ചെറിഞ്ഞതോടെയാണ് യുവതി താരമായത്.

ചൈനയിലാണ് സംഭവം. ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തി ഇട്ടിരുന്ന കാറില്‍ നിന്നും പുറത്തേക്ക് എറിഞ്ഞ മാലിന്യം, ബൈക്കില്‍ എത്തിയ വനിത അതെ കാറിനുള്ളിലേക് തിരിച്ചു എറിഞ്ഞു. തുടര്‍ന്ന് കാറിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി ദേഷ്യത്തില്‍ ഒച്ചവെച്ച യുവതിയെ ഗൗനിക്കാതെ വണ്ടി എടുത്തുപ്പോയി വനിതാ ബൈക്കര്‍.

സി.ജി.ടി.എന്‍ എന്ന ചാനല്‍ തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്ക് വെച്ച ദൃശ്യങ്ങള്‍ ആയിരത്തിലധികം ആളുകളാണ് ഇതുവരെ ഷെയര്‍ ചെയ്തത്. എന്നാല്‍ വൈറലായ ആ വനിതാ ബൈക്കര്‍ ഇപ്പോഴും അജ്ഞാതയായിട്ട് തന്നെ തുടരുകയാണ്. ബൈക്കില്‍ ആഭ്യാസങ്ങള്‍ നടത്തുന്ന ചെറുപ്പക്കാര്‍ വനിതാ ബൈക്കറെ മാതൃകയാകണമെന്ന തരത്തിലാണ് കമന്റുകള്‍ എത്തുന്നത്. വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

×