ഒരു കുഞ്ഞിനെ ചിരിപ്പിച്ച് കളിപ്പിച്ച് ഓമനിക്കുന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ചിത്രം ട്വിറ്ററില്‍ ശ്രദ്ധ നേടുന്നുണ്ട്. ആ ചിത്രത്തിന്റെ പിന്നിലെ കഥ കൂടി അറിഞ്ഞാല്‍ നമ്മള്‍ തീര്‍ച്ചയായും ആ പോലീസ് കോണ്‍സ്റ്റബിളിനെ സല്യൂട്ട് ചെയ്തുപോകും.
ഹൈദരാബാദിലെ മഹാബുനഗര്‍ ബോയ്‌സ് ജൂനിയര്‍ കോളേജില്‍ നടന്ന എസ് സി ടി പി സി പരീക്ഷയ്ക്ക് ഡ്യൂട്ടിക്ക് എത്തിയതായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് ഉര്‍ റഹ്മാന്‍. കൈക്കുഞ്ഞുമായ് ഒരു യുവതിയും പരീക്ഷയ്്ക്ക് എത്തിയിരുന്നു. വാശി പിടിച്ച് കരയുന്നതിനാല്‍ കുഞ്ഞിനെ കൂടെയുള്ള ആയയെ ഏല്‍പ്പിച്ച് പരീക്ഷ ഹാളിലേക്ക് കടക്കുവാന്‍ യുവതിക്ക് സാധിച്ചില്ല. ഇത് കണ്ട മുജീബ് കുഞ്ഞിനെ ഏറ്റുവാങ്ങി കളിപ്പിച്ച് ചിരിപ്പിച്ച് കൊണ്ടു നടന്നപ്പോള്‍ യുവതിക്ക് സമാധാനത്തോടെ പരീക്ഷ എഴുതുവാന്‍ സാധിച്ചു.
പോലീസുകാരിലെ മനുഷ്യത്വം, ദയ എന്ന് പറഞ്ഞ് ഐപിഎസ് ഓഫീസര്‍ രമ രാജേശ്വരി ചിത്രം സഹിതം വിവരങ്ങള്‍ കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. ഡിപ്പാര്‍ട്ടുമെന്റിലെ പല ഉദ്യോദസ്ഥരും പ്രത്യേകിച്ച് വനിതാ ഉദ്യോഗസ്ഥര്‍ മുജീബിനെ അഭിനന്ദിക്കുകയും ചെയ്തു.
This post was last modified on October 1, 2018 4:04 pm
Leave a Comment