UPDATES

യുകെ/അയര്‍ലന്റ്

കണ്‍സർവ്വേറ്റീവ് കോൺഫറൻസ്; വിഭാഗീയതകളോടെ തുടക്കം

ചെക്വേഴ്സ് പ്ലാൻ അംഗീകരിക്കാത്തവർ രാഷ്ട്രീയം കളിക്കുകയാണെന്ന് തെരേസ മേ കുറ്റപ്പെടുത്തിയിരുന്നു.

                       

ബ്രെക്സിറ്റ് നടപ്പാക്കുന്നതു സംബന്ധിച്ച് വിഭിന്നാഭിപ്രായങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടു കൊണ്ടാണ് കൺസെർവ്വേറ്റീവ് കോൺഫറൻസിന് തുടക്കം കുറിച്ചത്. പാർട്ടി നേതാക്കൾ ചേരികളായി തിരിഞ്ഞ് വാദങ്ങൾ മുന്നോട്ടു വെച്ചു.

വീണ്ടുമൊരു ഹിതപരിശോധന നടത്തുകയെന്ന ആശയഗതിയെ ശക്തമായി എതിർത്തുകൊണ്ട് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തു വന്നു. യൂറോപ്യൻ യൂണിയൻ വിടാനുള്ള തിയ്യതി അടുക്കുകയാണ്. എല്ലാവരും വേഗത്തിൽ ഒന്നിച്ചു നിൽക്കാനുള്ള ആലോചനകളാണ് നടത്തേണ്ടതെന്ന് ഈ വിഭാഗം ആവശ്യപ്പെട്ടു.

ബ്രെക്സിറ്റ് ഉടമ്പടിയുടെ അവസാനരൂപത്തെ വീണ്ടും ഹിതപരിശോധനയ്ക്ക് വിധേയമനാക്കുന്നത് ജനാധിപത്യത്തെ അപകടാവസ്ഥയിലാക്കുമെന്ന് വ്യാപാരമന്ത്രി ലിയാം ഫോക്സ് പറഞ്ഞു. ബ്രിട്ടിഷ് ജനതയുടെ ജനാധിപത്യപരമായ ഇച്ഛാശക്തിയിൽ വിശ്വാസമർപ്പിച്ച് മുമ്പോട്ടു പോകുകയാണ് വേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു.

ഒരു യഥാർത്ഥ ‘ആഗോള ബ്രിട്ടൻ’ എന്ന സങ്കൽപത്തെ സ്ഥാപിച്ചെടുക്കാനും വളർത്തുവാനുമുള്ള ദിവസങ്ങളാണ് ഇനി വരുന്നതെന്നും ഫോക്സ് പറഞ്ഞു. ബ്രെക്സിറ്റാനന്തര ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുണ്ടായിരിക്കേണ്ടച ബന്ധത്തെക്കുറിച്ച് തെരേസ മേ സർക്കാർഡ ജൂലൈ മാസത്തിൽ രൂപപ്പെടുത്തിയ ചെക്വേഴ്സ് പ്ലാൻ നടപ്പാക്കാനാകില്ലെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞിരുന്നു. ഇതിനൊരു ബദൽ കണ്ടെത്തണമെന്നും ഫോക്സ് ആവശ്യപ്പെട്ടു.

ചെക്വേഴ്സ് പ്ലാൻ ഏതാണ്ട് പാളിയ മട്ടാണ്. കൺസർവ്വേറ്റീവ് പാർട്ടിയിലും യൂറോപ്യൻ യൂണിയനിലും സർക്കാരിലും ഇതിന് വേണ്ടത്ര സ്വീകാര്യത ലഭിക്കുകയുണ്ടായില്ല. ചെക്വേഴ്സ് പ്ലാൻ അംഗീകരിക്കാത്തവർ രാഷ്ട്രീയം കളിക്കുകയാണെന്ന് തെരേസ മേ കുറ്റപ്പെടുത്തിയിരുന്നു.

അതെസമയം മുൻ വിദേശകാര്യമന്ത്രി ബോറ്സ് ജോൺസൺ അടക്കമുള്ളവർ തെരേസ മേയുടെ ചെക്വേഴ്സ് പ്ലാനിന്റെ കടുത്ത വിമർശകരാണ്. ഈ പ്ലാനിനെ എതിർത്തുകൊണ്ടായിരുന്നു ബോറിസ് ജോൺസന്റെ രാജി. കഴിഞ്ഞദിവസം ഇദ്ദേഹം ഒരു ബദൽ പദ്ധതി അവതരിപ്പിച്ച് രംഗത്തു വരികയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍