സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അച്യുതമേനോന്‍ ഭവനനിര്‍മ്മാണ പദ്ധതിക്ക് ഭൂമി പൂജ നടത്തുന്നു എന്ന് പറഞ്ഞുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ചാര്‍വാകം നാഗേഷ് എന്നയാളാണ്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ പൂമംഗലം പഞ്ചായത്തിലാണ് പൂജാ കര്‍മ്മങ്ങളിലൂടെ തറക്കല്ലിടല്‍ നടത്തുന്നത്. ഏതായാലും സോഷ്യല്‍മീഡിയയില്‍ സിപിഐയുടെ ‘വൈരുദ്ധ്യാത്മീയ’ ഭൗതികവാദം ചര്‍ച്ചയായിരിക്കുകയാണ്.